നടപ്പാതയില്ല; ചുള്ളിക്കല്‍ കോളനിവാസികള്‍ കാത്തിരിപ്പ് തുടരുന്നു

തിരുവല്ല: പെരിങ്ങര ഗ്രാമപ്പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കാരയ്ക്കല്‍ ചുള്ളിക്കല്‍ കോളനി നിവാസികള്‍ നടപാതയ്ക്കു വേണ്ടി മുട്ടാത്ത ഇടമില്ല.
സ്വന്തം ഭൂമി തന്നെ വഴിക്കു വേണ്ടി വിട്ടുകൊടുക്കാമെന്ന് പഞ്ചായത്തിനെ അറിയിച്ചിട്ടും, നടവഴിക്കു വേണ്ടി തരപ്പെടുത്തിയിരിക്കുന്ന ഭൂമി താഴ്ന്ന് കിടക്കുന്നതിനാല്‍ മണ്ണിട്ട് നികത്താന്‍ നിയമപരമായ തടസമുണ്ടെന്നും, ഭൂമി നിരപ്പാക്കിയാല്‍ പഞ്ചായത്ത് സൗകര്യപ്രദമായ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചു നല്‍കാമെന്ന്— പഞ്ചായത്ത് അധികൃതര്‍ ഉറപ്പും നല്‍കി. എട്ടോളം പാവപ്പെട്ട തൊഴിലാളി കുടുംബങ്ങള്‍ക്ക് കുഴി നികത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി വാര്‍ഡ് മെമ്പര്‍ കൂടിയായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് 10000 രൂപാ സ്വന്തം നിലയില്‍ നല്‍കാമെന്നും വാഗ്ദാനം ചെയ്തു.
ഇതോടെ കുഴി നികത്താന്‍ അനുമതി തേടി ജില്ലാ കലക്ടര്‍, തിരുവല്ലാ ആര്‍ഡിഒ എന്നിവര്‍ക്ക് നിവേദനവും നല്‍കി. സ്വന്ത ഭൂമിയില്‍ നിന്നും ഭവന നിര്‍മ്മാണത്തിന് മണ്ണെടുത്ത് രൂപപ്പെട്ട കഴിയാണിതെന്നും, വാച്ചാല്‍ തോടോ ഒന്നും അല്ലെന്നും ഇത് നികത്തുന്നതിന് നിയമപരമായി തടസമില്ലെന്ന് കോളനി നിവാസികള്‍ പറയുന്നുണ്ടെങ്കിലും, റവന്യൂ അധികൃതര്‍ അനുമതി നല്‍കിയിട്ടാവാം നികത്തല്‍ എന്നാണ് കോളനി നിവാസികളുടെ ഭാഷ്യം.

RELATED STORIES

Share it
Top