നടപടി വൈകുന്നതില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരേ നടപടി വൈകുന്നതിനെതിരേ സിപിഎം കേന്ദ്ര നേതൃത്വത്തിനു പരാതി. ജോയിന്റ്് ക്രിസ്ത്യന്‍ കൗണ്‍സില്‍ ചെയര്‍മാന്‍് ഫെലിക്‌സ് പുല്ലൂടനാണു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പരാതി നല്‍കിയത്. പരാതി സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറി. ബിഷപ് ലൈംഗികമായി പീഡിപ്പിച്ചുവെന്നു വ്യക്തമാക്കി കന്യാസ്ത്രീ പോലിസിന് പരാതി നല്‍കിയിട്ട് 75 ദിവസങ്ങള്‍ പിന്നിട്ടു. സംഭവത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കുക മാത്രമാണ് പോലിസ് ചെയ്തത്. അന്വേഷണം അട്ടിമറിക്കാന്‍ പോലിസിനെ ബിഷപ് സ്വാധീനിക്കുന്നതായി കന്യാസ്ത്രീക്കും കുടുംബത്തിനും പരാതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

RELATED STORIES

Share it
Top