നടപടിയെടുക്കുന്നതില്‍ അമാന്തം കാണിക്കരുത്: എസ്ഡിപിഐ

പാലക്കാട്: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ കൊണ്ട് കഴിഞ്ഞ ആഗസ്ത് 15ന് ചട്ടം ലംഘിച്ച് ദേശീയ പതാക ഉയര്‍ത്തിക്കുകയും ദേശീയഗാനം ഉപേക്ഷിച്ച് വന്ദേ മാതരം ആലപിക്കുകയും ചെയ്ത പാലക്കാട് വടക്കന്തറ കര്‍ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം എസ്ഡിപിഐയുടെ നിരന്തരമുള്ള ഇടപെടലിന്റെ ഫലം കൂടിയാണന്ന് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി. വൈകിയെങ്കിലും വന്ന നിര്‍ദേശം നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പും പോലിസും  ഇനിയും അമാന്തം കാണിക്കരുതെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. ജില്ലാ കലക്ടറായിരുന്ന മേരിക്കുട്ടിയുടെ വിലക്ക് ലംഘിച്ചും പെരുമാറ്റ ചട്ടം പാലിക്കാതെയും ആര്‍എസ്എസ് മേധാവി സര്‍ക്കാര്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തിയതിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് പിറ്റേ ദിവസം തന്നെ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മയില്‍ പാലക്കാട് പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ആവിശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അന്നു തന്നെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പാലക്കാട് ടൗണില്‍ പ്രകടനവും നടത്തിയിരുന്നു. പോലിസ് അധികാരികളുമായി ബന്ധപ്പെട്ടപ്പോള്‍ പരാതി കിട്ടിയിട്ടില്ലായെന്നാണ് മറുപടി പറഞ്ഞത്. ചട്ടം ലംഘിച്ച് പതാക ഉയര്‍ത്തുന്ന വിവരം നേരത്തെ ലഭിച്ചതു പ്രകാരം നടപടിയെടുക്കുമെന്ന ജില്ലാ കലക്ടറുടെ താക്കീത് മറികടന്ന് കൊണ്ടുള്ള പതാക ഉയര്‍ത്തല്‍ വിവാദമായ പശ്ചാത്തലത്തില്‍ കലക്ടര്‍ മേരിക്കുട്ടിയെ തന്നെ സ്ഥലം മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. നടപടിക്ക് വിദ്യാഭ്യാസ വകുപ്പിനോ സര്‍ക്കാറിനോ താല്‍പര്യമില്ലെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ എസ്ഡിപിഐ സംസ്ഥാന ജനല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍ സംസ്ഥാന ഡിജിപി ഓഫിസില്‍  ഇതു സംബന്ധിച്ച് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചു.

RELATED STORIES

Share it
Top