നടപടിയെടുക്കണം

തൃശൂര്‍: ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ കഴിഞ്ഞദിവസം ഗുരുപൂര്‍ണിമ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി നമ്മുടെ ജനാധിപത്യ മതേതര രാജ്യത്തിന്റെ ബഹുസ്വരതയെ അപകടപ്പെടുത്തുന്നതാണെന്ന് എസ്‌കെഎസ്എസ്എഫ് തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ പ്രധാന അധ്യാപികയ് ക്ക് പരാതി നല്‍കി. എയ്ഡഡ് സ്‌കൂളില്‍ ആര്‍എസ്എസ് പ്രചാരണം ലക്ഷ്യമിട്ട് അവര്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്ത പരിപാടിയാണിത്. സ്‌കൂളില്‍ ഹൈന്ദവ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഗൗരവത്തോടെ കാണണം. ഇതി നെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ എസ്‌കെഎസ്എസ്എഫ് തൃശൂര്‍ ജില്ലാ കൗണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തൃശൂര്‍ എംഐസിയില്‍ നടന്ന ജില്ലാ കൗണ്‍സില്‍ മീറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മഹ്‌റൂഫ് വാഫി അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top