നടപടികള്‍ കര്‍ശനമാക്കി; 117 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കാസര്‍കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുകയും അമിത ഭാരം കയറ്റി വാഹനമോടിക്കുകയും ചെയ്ത 117 ഡ്രൈവര്‍മാരുടെ മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ ബാബുജോണ്‍ സസ്‌പെന്റ് ചെയ്തു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നത് റോഡ് അപകടങ്ങള്‍ക്ക് പ്രധാന കാരണമായിരിക്കുകയാണ്.
ഇത്തരത്തി ല്‍ കുറ്റം ആവര്‍ത്തിക്കുന്നവരുടെ  മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 105 പേരാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇതില്‍ പലതും അശ്രദ്ധമായ ഡ്രൈവിങിന്റെ ഇരകളാണ്.
മൊബൈല്‍ ഫോണ്‍ ഉപയോഗം അപകടങ്ങള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ കര്‍ശനമാക്കുന്നത്. വാഹന പരിശോധനയില്‍  മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടറായ എ കെ രാജീവന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ ടി ചന്ദ്രകുമാര്‍, കെ സിജു, പി സുധാകരന്‍ എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top