നടന്‍ റിസബാവയ്ക്ക് തടവും പിഴയും

കൊച്ചി: ചെക്ക് കേസില്‍ നടന്‍ റിസബാവയ്ക്ക് മൂന്നുമാസം തടവും 11 ലക്ഷം രൂപ പിഴയും വിധിച്ചു.
പിഴസംഖ്യ അടച്ചില്ലെങ്കില്‍ ഒരുമാസത്തെ അധിക തടവുകൂടി അനുഭവിക്കണം. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്റ്റ്) കോടതിയാണ് റിസബാവയെ കുറ്റക്കാരനാണെന്നു വിധിച്ചത്. കൊച്ചി എളമക്കര സ്വദേശി സാദിഖില്‍ നിന്ന് 11 ലക്ഷം രൂപ വാങ്ങിയശേഷം അക്കൗണ്ടില്‍ പണമില്ലാത്ത ചെക്ക് നല്‍കി കബളിപ്പിച്ചെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണു ശിക്ഷ വിധിച്ചത്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം. 2014 മെയില്‍ പരാതിക്കാരനായ സാദിഖിന്റെ മകനും റിസബാവയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്നു. ആ പരിചയത്തിലാ ണ് 11 ലക്ഷം വാങ്ങിയത്.

RELATED STORIES

Share it
Top