നടന്‍ കൊല്ലം അജിത് അന്തരിച്ചു

കൊച്ചി: നടന്‍ കൊല്ലം അജിത് (56)അന്തരിച്ചു. പുലര്‍ച്ചെ 3.40ഓടെ  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം
മൃതദേഹം വീട്ടില്‍ പൊതു ദര്‍ശനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് സംസ്‌ക്കരിക്കും. റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ്.


മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.സംവിധായകന്‍ പത്മരാജന്റെ പറന്ന് പറന്ന് പറന്ന്  ആണ് ആദ്യ സിനിമ. 1989ല്‍ ഇറങ്ങിയ അഗ്‌നിപ്രവേശം എന്ന സിനിമയില്‍ നായകനായി. 2012ല്‍ ഇറങ്ങിയ ഇവന്‍ അര്‍ധനാരിയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.
പ്രമീളയാണ് ഭാര്യ. ഗായത്രി,ശ്രീഹരി എന്നിവര്‍ മക്കളാണ്.

RELATED STORIES

Share it
Top