നടക്കാവ് റെയില്‍വേ മേല്‍പ്പാലം, ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി

പാലക്കാട്: കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന നടക്കാവ് റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിന് ആവശ്യമായ ഭൂമി നെഗോഷ്യബിള്‍ പര്‍ച്ചേസ് പ്രകാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇതുപ്രകാരം സ്ഥലവില നിര്‍ണയത്തിനായി ഭൂവുടമകളെ ഉള്‍പ്പെടുത്തിയുള്ള യോഗം 17ന് ഉച്ചയ്ക്ക് 12ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും. നെഗോഷ്യബിള്‍ പര്‍ച്ചേസ് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കലക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ), സ്‌പെഷ്യല്‍ തഹസില്‍ ദാര്‍ (എല്‍എ-ജനറല്‍), ഫിനാന്‍സ് ഓഫീസര്‍, അര്‍ത്ഥനാധികാരി (മാനേജിംഗ് ഡയറക്ടര്‍, ആര്‍ബിഡിസികെ), അകത്തേത്തറ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, പാലക്കാട് നഗരസഭാ സെക്രട്ടറി എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവായതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
സ്ഥലം എംഎല്‍എ വി എസ് അച്യുതാനന്ദന്റെ ഇടപെടലിനെ തുടര്‍ന്നാണ് പ്രവര്‍ത്തന പുരോഗതി. അകത്തേത്തറ, പാലക്കാട്-2 വില്ലേജുകളിലായി 1.07 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്.

RELATED STORIES

Share it
Top