നഞ്ചന്‍കോട് റെയില്‍വേ അട്ടിമറി നീക്കത്തിനെതിരേ വി വി പ്രകാശ്

ഉപവാസത്തിന്മലപ്പുറം: നഞ്ചന്‍കോട് റെയില്‍വേ പദ്ധതി അട്ടിമറിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി വി പ്രകാശ് ഉപവാസത്തിലേക്ക്. 14ന് രാവിലെ മുതലാണ് നിലമ്പൂരില്‍ ഡിസിസി പ്രസിഡന്റ് ഉപവാസം നടത്തുന്നത്. രാവിലെ ഒമ്പതിന് എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 7ന് സമാപന യോഗം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. യുഡിഎഫ് സര്‍ക്കാര്‍ 2013ല്‍ ഡിഎംആര്‍സിയെ ഏല്‍പിച്ചു മുന്നോട്ടുപോയ നഞ്ചന്‍കോട് പദ്ധതി ചില ലോബികളുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് ഇടതു സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് വി വി പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മെട്രോമാന്‍ ഇ ശ്രീധരനെ പോലും ഈ പദ്ധതിയില്‍നിന്നു മാറ്റി നിര്‍ത്തുകയാണ് ഇടതു സര്‍ക്കാര്‍. മന്ത്രി ജി സുധാകരന്‍ കര്‍ണാടക സര്‍ക്കാറിന് ഈ പ്രൊജക്ടില്‍ എതിര്‍പ്പുണ്ടെന്നു കാണിച്ചു നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായത്.എന്നാല്‍ യുഡിഎഫ് സംഘം  കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം നല്‍കിയപ്പോള്‍ അനുകൂല നിലപാടാണു സ്വീകരിച്ചതെന്നും വി വി പ്രകാശ് പറഞ്ഞു.

RELATED STORIES

Share it
Top