നഞ്ചന്‍കോട് പാതയ്ക്ക് സര്‍ക്കാര്‍ രണ്ടുകോടി അനുവദിക്കണമെന്ന്മഞ്ചേരി: നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍ പാതയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ രണ്ടുകോടി രൂപ അനുവദിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ പി സി തോമസ് മഞ്ചേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിരാഹാരം കിടക്കുമെന്നും തോമസ് പറഞ്ഞു. പദ്ധതി ഏകദേശം പൂര്‍ത്തീകരണത്തിലാണ്. എന്നാല്‍, കേന്ദ്രം അനുകൂലമായിട്ടും സംസ്ഥാനസര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. മലപ്പുറത്തിനും വയനാടിനും പ്രയോജനപ്പെടുന്ന പദ്ധതി മാത്രമല്ല നഞ്ചന്‍കോട്. തിരുവനന്തപുരത്തുനിന്ന് നഞ്ചന്‍കോട് വഴി ഡല്‍ഹിയിലത്താന്‍ എളുപ്പമുള്ള പാത കൂടിയാണിത്. പത്തുകോടി ചെലവ് വരുന്ന പദ്ധതിക്ക് ആദ്യഘട്ടമെന്ന നിലയില്‍ രണ്ടുകോടി നീക്കിവച്ചാല്‍ മതിയാവുമെന്നും പി സി തോമസ് പറഞ്ഞു. വി ടി ബേബി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജെ ബാബു പങ്കെടുത്തു.

RELATED STORIES

Share it
Top