നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍ അട്ടിമറിക്കുന്നുവെന്ന്‌സുല്‍ത്താന്‍ ബത്തേരി: ഡിഎംആര്‍സിക്ക് പണം നല്‍കാതെ നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയെ അട്ടിമറിക്കുകയാണെന്ന് സിപിഐ ലോക്കല്‍ കമ്മിറ്റി. രണ്ടു കോടി നല്‍കുമെന്ന വാഗ്ദാനം പാലിച്ചില്ല. പാത അട്ടിമറിക്കാനുള്ള ഗൂഢ നീക്കം അവസാനിപ്പിക്കണം. ദേശീയ പാത 766ലെ രാത്രിയാത്രാ നിരോധനത്തിന് പരിഹാരമെന്ന നിലയില്‍ റെയില്‍പാത നടപ്പാക്കുന്നതിന് പ്രവൃത്തി ഡിഎംആര്‍സിഎ ഏല്‍പ്പിക്കണം. ജില്ലയിലെ മൂന്ന് എംഎല്‍എ മാരും എംപിയും കല്‍പ്പറ്റയില്‍ നടത്തിയ പ്രഖ്യാപന കണ്‍വെന്‍ഷനില്‍ എട്ട് കോടി രൂപ അനുവദിച്ചുവെന്നും അതില്‍ രണ്ട് കോടി ഉടന്‍ ഡിഎംആര്‍സി കമ്പനി അക്കൗണ്ടില്‍ അടക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ വാഗ്ദാനം നടപ്പാക്കാതെ പദ്ധതി അട്ടിമറിക്കുന്ന നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം കുറ്റപ്പെടുത്തി. ജില്ലാ കമ്മിറ്റി അംഗം സി എം സുധീഷ് ഉദ്ഘാടനം ചെയ്തു. എ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. എസ് ജി സുകുമാരന്‍, അഡ്വ. കെ ഗീവര്‍ഗീസ്, എ ഒ ഗോപാലന്‍, പി പ്രഭാകരന്‍ നായര്‍, പി ജി സോമനാഥന്‍, ഷാജി അബ്രഹാം സംസാരിച്ചു.

RELATED STORIES

Share it
Top