നജ്മ ഹിബത്തുല്ല ജാമിഅ ചാന്‍സലര്‍ന്യൂഡല്‍ഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയുടെ ചാന്‍സലറായി മണിപ്പൂര്‍ ഗവര്‍ണറും മുന്‍ ന്യൂനപക്ഷ കാര്യ മന്ത്രിയുമായ നജ്മ ഹിബത്തുല്ലയെ നിയമിച്ചു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ തലത് അഹ്മദാണ് ഇക്കാര്യം അറിയിച്ചത്. എം എ സാക്കിയാണ് ഇപ്പോഴത്തെ ചാന്‍സലര്‍. ഈ മാസത്തോടെ അദ്ദേഹത്തിന്റെ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് ഹിബത്തുല്ല യെ നിയമിച്ചത്. മണിപ്പൂര്‍ ഗവര്‍ണറാവുന്നതിന് മുമ്പ് മോദി സര്‍ക്കാരില്‍ ന്യൂനപക്ഷ കാര്യ മന്ത്രിയായിരുന്ന നജ്മ ഹിബത്തുല്ല  അഞ്ചു തവണ രാജ്യസഭാ അംഗമായിട്ടുണ്ട്.

RELATED STORIES

Share it
Top