നജ്മല്‍ ബാബു: മൗലികാവകാശ ലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നു

കോഴിക്കോട്: നജ്മല്‍ ബാബു എന്ന ടി എന്‍ ജോയിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി വീട്ടുവളപ്പില്‍ സംസ്—കരിച്ച നടപടി മൗലികാവകാശ ലംഘനമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്നും മുസ്—ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ ഫിറോസും അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് യൂത്ത്‌ലീഗ് രേഖാമൂലം പരാതിനല്‍കി. തന്റെ മൃതദേഹം ഇസ്—ലാമിക ആചാരപ്രകാരം ചേരമാന്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കണമെന്ന നജ്മല്‍ ബാബുവിന്റെ ആഗ്രഹത്തിന് വിരുദ്ധമായാണ് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. നേരത്തെ കൊടുങ്ങല്ലൂരിലെ സൈമണ്‍ മാസ്റ്റര്‍ എന്ന വ്യക്തി മരണപ്പെട്ടപ്പോഴും ഇസ്—ലാമിക ആചാരപ്രകാരം ഖബറടക്കുന്നതിന് പകരം അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി മെഡിക്കല്‍ കോളജിന് കൈമാറുകയാണ് ചെയ്തതെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top