നജ്മല്‍ ബാബു (ടിഎന്‍ ജോയ്) നിര്യാതനായി

കൊടുങ്ങല്ലൂര്‍: പ്രമുഖ നക്‌സല്‍ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ നജ്മല്‍ ബാബു(ടി എന്‍ ജോയ് 69) നിര്യാതനായി. അവിവാഹിതനാണ്. കേരളത്തില്‍ നക്‌സല്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ദീര്‍ഘനാള്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂരിലെ ഹെ ല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകരിലൊരാളാണ്. ഏതാനും വര്‍ഷം മുമ്പ് ഇസ്‌ലാംമതം സ്വീകരിച്ച ടി എന്‍ ജോയ് നജ്മല്‍ ബാബു എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കൊടുങ്ങല്ലൂരിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് കുടുംബമായ തൈവാലത്ത് വീട്ടില്‍ നീലകണ്ഠ ദാസിന്റെയും ദേവയാനിയുടെയും മകനാണ്. പരേതനായ ബാലകൃഷ്ണന്‍ (റിട്ട. പ്രധാനാധ്യാപകന്‍, ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ടി എന്‍ കുമാരന്‍ (സ്വാത്രന്ത്യസമര സേനാനി), ടി എന്‍ പ്രേമന്‍, ടി എന്‍ മോഹനന്‍, ടി എന്‍ രാജീവന്‍ (റിട്ട. ടൗണ്‍ ബാങ്ക്), വിമലാ ദേവി, സുശീലാ ദേവി, ഗീത, ഭാഗ്യം സഹോദരങ്ങളാണ്.

RELATED STORIES

Share it
Top