നജ്മല്‍ ബാബു: ഇടതുപക്ഷ ഹിന്ദുത്വം തുറന്നുകാട്ടി ജനകീയ കൂട്ടായ്മ; കമല്‍സി ചവറ ഇസ്‌ലാം സ്വീകരിച്ചു

തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ നക്്‌സലൈറ്റ് നേതാവുമായ നജ്മല്‍ ബാബുവിന്റെ മൃതദേഹം അന്ത്യാഭിലാഷം പൂര്‍ത്തിയാക്കാതെ സംസ്‌കരിച്ചതിനെതിരേ സെക്രേട്ടറിയറ്റിനു മുന്നില്‍ പ്രതിഷേധസംഗമവും ജനാസ നമസ്‌കാരവും സംഘടിപ്പിച്ചു. പ്രതിഷേധവേദിയില്‍ എഴുത്തുകാരന്‍ കമല്‍സി ചവറ ഇസ്ലാംമതം സ്വീകരിച്ചു.
ഹിന്ദുത്വ സെക്കുലറിസത്തിനെതിരായ ജനകീയ കൂട്ടായ്്മയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. നജ്മല്‍ ബാബുവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദില്‍ അടക്കാതെ വീട്ടുവളപ്പില്‍ ദഹിപ്പിക്കാന്‍ കൂട്ടുനിന്ന ഇടതുപക്ഷ ഹിന്ദുത്വബോധത്തെ തുറന്നുകാട്ടുക എന്ന മുദ്രാവാക്യവുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധപ്രകടനവും നടന്നു.
കമല്‍സി ചവറ താന്‍ ഇസ്ലാംമതം സ്വീകരിച്ചതിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. ബാബരി മസ്ജിദ് സംഘപരിവാരം പൊളിച്ചശേഷം ഹിന്ദുവായി ജീവിക്കുന്നതിന്റെ അസ്വസ്ഥത തന്നെ പിന്തുടരുന്നുണ്ടായിരുന്നു. നജ്മല്‍ ബാബുവിനെ മുസ്‌ലിമായി മരിക്കാന്‍ അനുവദിക്കാത്ത ഹിന്ദുത്വബോധത്തിന്റെ അവശേഷിപ്പ് തന്നിലുണ്ടെങ്കില്‍ അതു കുടഞ്ഞെറിയാനാണ് ഇസ്ലാംമതം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്്‌ലാംമതമനുസരിച്ച് ജീവിതം നയിക്കുമെന്നും നജ്മല്‍ എന്ന പേരു സ്വീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. പ്രതിഷേധ കൂട്ടായ്മ വി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. അഭിലാഷ് പടച്ചേരി അധ്യക്ഷത വഹിച്ചു. പ്രതിഷേധ കൂട്ടായ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ എസ് അജിത്കുമാര്‍, എ ഇബ്രാഹീം മൗലവി, ബിസ്മില്ല കടയ്ക്കല്‍, പി കെ ഉസ്മാന്‍, ഷബീര്‍ ആസാദ് സംസാരിച്ചു.

RELATED STORIES

Share it
Top