'നജ്മല്‍ ബാബുവിന് വേണ്ടി ജനാസ നമസ്‌കരിക്കുക'

കോഴിക്കോട്: നജ്മല്‍ ബാബുവിന്റെ മൃതദേഹം മുസ്്‌ലിം മതാചാര പ്രകാരം ഖബറടക്കം ചെയ്യണമെന്ന അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പരിഗണിക്കാതെ ദഹിപ്പിച്ച നടപടി പൗരാവകാശത്തിനും മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിനും നേരെയുള്ള കടുത്ത വെല്ലുവിളിയാണെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ മന്‍ബഇ. ഇസ്ലാംമത വിശ്വാസിയായ നജ്മല്‍ ബാബുവിനെ അദ്ദേഹം ആവശ്യപ്പെട്ടതു പ്രകാരം ചേരമാന്‍ പള്ളിയില്‍ അടക്കം ചെയ്യുന്നതിനു പകരം മൃതദേഹത്തോടു പ്രതികാരം ചെയ്യുന്ന സമീപനമാണ് ബന്ധപ്പെട്ടവര്‍ സ്വീകരിച്ചത്. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തെ അട്ടിമറിക്കുന്ന ഫാഷിസ്റ്റ് നയങ്ങള്‍ക്ക് അനുകൂല സമീപനം സ്വീകരിക്കുന്ന മതേതര ഹിന്ദുത്വ ബോധം ഇനിയും തിരിച്ചറിയാതെ പോവുന്നത് അപകടമാണെന്നും അദ്ദേഹത്തിനു വേണ്ടി ജനാസ നമസ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top