നജ്മല്‍ ബാബുവിന്റെ മൃതദേഹത്തോട് ചെയ്തത് ജനാധിപത്യവിരുദ്ധം

തൃശൂര്‍: മുന്‍ നക്‌സലൈറ്റ് നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ നജ്മല്‍ ബാബുവിന്റെ (ടി എന്‍ ജോയി) മൃതദേഹത്തോട് ഇടതുപക്ഷ എം എല്‍ എമാരും പോലിസും ചെയ്തത് ജനാധിപത്യവിരുദ്ധമാണെന്ന് എസ്ഡിപിഐ, ജില്ലാ പ്രസിഡ ന്റ് ഇ എം അബ്ദുല്‍ ലത്തീഫ്. ഫാഷിസത്തെ വെല്ലുവിളിച്ചു നജ്മല്‍ ബാബു ഇസ്‌ലാം സ്വീകരിച്ചിരുന്നു. അദ്ദേഹം മരണപ്പെട്ടുകഴിഞ്ഞാല്‍ ഇസ്‌ലാമിക ആചാരപ്രകാരം അന്ത്യകര്‍മങ്ങള്‍ നടത്തണമെന്ന ആഗ്രഹം കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ് കമ്മിറ്റിയിലേക്ക് എഴുതി നല്‍ കുകയും ചെയ്തു. എന്നാല്‍ മനുഷ്യാവകാശപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും പ്രതിഷേധം വകവയ്ക്കാതെ അദ്ദേഹത്തിന്റെ ആഗ്രഹത്തിനു വിരുദ്ധമായി സംസ്‌കരിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

RELATED STORIES

Share it
Top