നജീബ് തിരോധാനം: പോരാട്ടം തുടരും- ഉമര്‍ ഖാലിദ്

കണ്ണൂര്‍: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നജീബ് അഹ്മദിന്റെ തിരോധാനത്തില്‍ ഭരണകൂടം തുടരുന്ന നിസ്സംഗതക്കെതിരേ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരുമെന്ന് ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുസ്‌ലിമാണെങ്കില്‍ തീവ്രവാദിയും ദലിതനാണെങ്കില്‍ മാവോവാദിയുമാക്കി മുദ്രകുത്തപ്പെടുകയാണ് കാംപസില്‍.
ഇപ്പോഴും സംഘര്‍ഷങ്ങളുണ്ടാവുമ്പോള്‍ നജീബിനെ അയച്ചിടത്തേക്ക് അയക്കുമെന്നാണ് എബിവിപി പ്രവര്‍ത്തകരുടെ ഭീഷണി. നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയില്‍ ക്ലോഷര്‍ റിപോര്‍ട്ട് നല്‍കിയിരിക്കുകയാണ്. അന്വേഷണം തുടങ്ങാത്ത കേസില്‍ എങ്ങനെയാണ് സിബിഐ അന്വേഷണം അവസാനിപ്പിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ് മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്തുകയാണെന്നും ഉമര്‍ കൂട്ടിച്ചേര്‍ത്തു. യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ് കണ്‍വീനര്‍ ഡോ. നദീം ഖാന്‍, മുഹമ്മദ് ഷിഹാദ്, എസ്‌ഐഒ ജില്ലാ പ്രസിഡന്റ് ഫാസില്‍ അബ്ദു, ജിഐഒ നേതാവ് കെന്‍സ ആയിഷ എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top