നജീബ് അഹമ്മദിന്റെ തിരോധാനം: സിബിഐ കേസ് അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് സിബിഐ അവസാനിപ്പിച്ചു. ഇതു സംബന്ധിച്ച് റിപോര്‍ട്ട് പാട്യാല ഹൗസ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ചു. കേസ് അവസാനിപ്പിക്കുന്ന റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി സിബിഐ—ക്ക് അനുമതി നല്‍കിയിരുന്നു. നജീബിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഫലപ്രദമായില്ലെന്നു സിബിഐ റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേസില്‍ നവംബര്‍ 29ന് വാദം കേള്‍ക്കും. 2016 ഒക്ടോബര്‍ 15നാണു നജീബിനെ കാണാതായത്.

RELATED STORIES

Share it
Top