നജീബിന്റെ വേര്‍പാട്: നഷ്ടപ്പെട്ടത് ആത്മാര്‍ഥത കൈമുതലാക്കിയ സാമൂഹിക പ്രവര്‍ത്തകനെ- എസ്ഡിപിഐ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മരണപ്പെട്ട എസ്ഡിപിഐ പുത്തന്‍പള്ളി സിറ്റി കമ്മറ്റി അംഗം നജീബിന്റെ  വേര്‍പാടിലൂടെ നഷ്ടപ്പെട്ടത് ആത്മാര്‍ഥത കൈമുതലാക്കിയ സാമൂഹിക പ്രവര്‍ത്തകനെയാണെന്ന്  ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്.
പള്ളിത്തെരുവ് ജങ്ഷനില്‍ നടന്ന നജീബ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുത്തന്‍പള്ളി സിറ്റി പ്രസിഡന്റ്് നിസാര്‍ സലീം അധ്യക്ഷത വഹിച്ചു.
നേമം മണ്ഡലം പ്രസിഡന്റ് യൂസുഫ് മണക്കാട്, സിപിഎം ബ്രാഞ്ച് പ്രസിഡന്റ് സുജിത്ത്, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ കമ്മറ്റി അംഗം നയാസ്, അല്‍ഹാദി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹാദി, നു ജൂം, ആസിഫ് സംസാരിച്ചു.

RELATED STORIES

Share it
Top