നജീബിന്റെ തിരോധാനംകേസ് സിബിഐ അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹ്മദിനെ കാണാതായ കേസ് സിബിഐ അവസാനിപ്പിക്കുന്നു. ഇതുസംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായി സിബിഐ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.സിബിഐയുടെ തീരുമാനത്തെ നജീബിന്റെ മാതാവിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. ഇത് ഒരു രാഷ്ട്രീയ കേസാണെന്നും സിബിഐ അതിന്റെ യജമാനന്മാര്‍ക്ക് വഴങ്ങിയെന്നും അദ്ദേഹം പറഞ്ഞു.നേരത്തേ കേസ് അന്വേഷിച്ച പോലിസിന് നജീബിനെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അമ്മ 2016ല്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദംകേള്‍ക്കുകയായിരുന്നു കോടതി. ഈ സന്ദര്‍ഭത്തിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. ഹരജി കോടതി വിധിപറയാന്‍ ജസ്റ്റിസുമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടെ ബെഞ്ചിലേക്ക് മാറ്റി. 2016 ഒക്ടോബര്‍ 15നാണ് നജീബിനെ ജെഎന്‍യുവില്‍ നിന്നു കാണാതായത്. എബിവിപി പ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ തിരോധാനം.

RELATED STORIES

Share it
Top