നഗ്ന ചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി ; മൂന്നു പേര്‍ അറസ്റ്റില്‍മംഗളൂരു: ഡോക്ടറെ യുവതിക്കൊപ്പം നിര്‍ത്തി നഗ്‌ന ചിത്രമെടുത്ത് ഭീഷണിപ്പെടുത്തിയശേഷം 14 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ സ്വദേശികളായ മുഹമ്മദ് രഞ്ജി, സാദിഖ്, സോമേശ്വരത്തെ നാരായണ ശാലിയാന്‍ എന്നിവരെയാണ് കദ്രി പോലിസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ മുഹമ്മദ് രഞ്ജിക്കു പരിചയമുള്ള ഡോക്ടറെയാണ് തട്ടിപ്പിനിരയാക്കിയത്. മാനഹാനി ഭയന്ന് ഡോക്ടര്‍ അപ്പോള്‍ തന്നെ ആവശ്യപ്പെട്ട പണം ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഡോക്ടറെ മോചിപ്പിച്ചുവെങ്കിലും തുടര്‍ന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് പോലിസില്‍ പരാതി നല്‍കിയത്.

RELATED STORIES

Share it
Top