നഗര സൗന്ദര്യവല്‍ക്കരണം മുന്‍ഗണനാ ക്രമത്തിലാവണം: എസ്ഡിപിഐ

കൊടുവള്ളി: നഗര സൗന്ദര്യവല്‍ക്കരണത്തിനായുള്ള കൊടുവള്ളി നഗരസഭ ഭരണ സമിതിയുടെ തീരുമാനത്തെ എസ്ഡിപിഐ കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റി അഭിനന്ദിച്ചു. മുന്‍ഗണന ക്രമത്തില്‍ ചെയ്യേണ്ട ഒന്നാണ് നഗര സൗന്ദര്യവല്‍ക്കരണം. അങ്ങാടിയില്‍ കടകള്‍ക്ക് മുന്നില്‍ ചെടികള്‍ വെക്കുമ്പോള്‍ വാഹനങ്ങള്‍ക്ക് മതിയായ പാര്‍ക്കിങ് സംവിധാനം ഒരുക്കിയില്ലെങ്കില്‍ നിലവിലെ ഗതാഗത തടസ്സം രൂക്ഷമാവുന്നതിന് അത് ഇടയാക്കും. മുനിസിപ്പാലിറ്റിയില്‍ ആദ്യം വേണ്ടത് ശുചിത്വം, മാലിന്യ സംസ്്കരണത്തിന് പദ്ധതി എന്നിവയാണ് .
പിന്നീടാണ് സൗന്ദര്യവല്‍ക്കരണം നടപ്പിലാക്കേണ്ടത്.അങ്ങാടിയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നതി നായി കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥാപിക്കുക, നഗര പരിധിയില്‍ വീടുകളില്‍ നിന്നും, കടകളില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും മാലിന്യം ശേഖരിക്കുകയും കൊണ്ട്‌പോയി സംസ്‌കരിക്കുകയും ചെയ്യുന്നതിന് സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. ടി പി യുസുഫ് അധ്യക്ഷത വഹിച്ചു. സിദ്ധീഖ് കരുവന്‍പൊയില്‍, മജീദ് കെ കെ ,ആര്‍ സി സുബൈര്‍,ആബിദ് പാലക്കുറ്റി സംസാരിച്ചു..

RELATED STORIES

Share it
Top