നഗരസഭ ബൈപാസ് റോഡിലെ കുപ്പിക്കഴുത്തിനെച്ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ ബൈപ്പാസ് റോഡിലെ കുപ്പിക്കഴുത്ത് മാറ്റാന്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്ന അജണ്ടയില്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഭരണസമിതിയായ യുഡിഎഫും പ്രതിപക്ഷമായ എല്‍ഡിഎഫിലെ കൗണ്‍സില ര്‍മാരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണുണ്ടായത്.
കുപ്പിക്കഴുത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഭരണപക്ഷം ഒത്താശ ചെയ്തുവെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ കൗണ്‍സിലിന്റെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നും എ ല്‍ഡിഎഫിന്റെ ഭാഗത്തുള്ള പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഇത്തരം വിഷയങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പറഞ്ഞു. അതേസമയം കൗണ്‍സില്‍ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി ഉറപ്പ് നല്‍കി.

RELATED STORIES

Share it
Top