നഗരസഭാ ചെയര്‍മാനെതിരേ കൈയേറ്റ ശ്രമം: കേസെടുത്തു

മുക്കം: മുക്കം ബസ് സ്റ്റാന്റില്‍ നഗരസഭ ചെയര്‍മാനെ ബസ് കയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ മുക്കം പോലിസ് കേസെടുത്തു. ബസ് െ്രെഡവര്‍ കൊടിയത്തൂര്‍ പുളക്കതൊടി  ഷിഹാബ് അലി (27), കണ്ടക്ടര്‍ കാരശ്ശേരി മേലേപുറായി മുഹമ്മദ് അഷ്‌റഫ് (29) എന്നിവര്‍ക്കെതിരെയാണ്   കേസെടുത്തത്. ചൊവ്വാഴ്ച  വൈകുന്നേരമാണ് സംഭവം.
വണ്‍വേ സംവിധാനം തെറ്റിച്ച് അമിത വേഗതയിലെത്തിയത് നഗര സഭ ചെയര്‍മാന്‍ വി കുഞ്ഞന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി പ്രശോഭ് കുമാര്‍, കൗണ്‍സിലര്‍ മുക്കം വിജയന്‍ , സെക്രട്ടറി എന്‍ കെ ഹരീഷ്, എന്നിവര്‍ ചേര്‍ന്ന് ചോദ്യം ചെയ്യുകയായിരുന്നു.
ഇതിനിടെ ബസ് ജീവനക്കാരിലൊരാള്‍ ചെയര്‍മാനെ ശക്തിയായി തള്ളുകയും ഈ സമയം െ്രെഡവര്‍ ചെയര്‍മാന്റെ നേരെ ബസ് എടുക്കുകയുമായിരുന്നു. പെട്ടന്ന് മാറിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. മറ്റൊരു ബസ് ജീവനക്കാരുമായി സ്റ്റാന്റില്‍ കയ്യാങ്കളി നടത്തിയ ശേഷമാണ് സമയം വൈകിയെന്ന് പറഞ്ഞ് ചെയര്‍മാന് നേരെ വണ്ടിയെടുത്തത്.
അതേസമയം ഇന്നലെയും ട്രാഫിക് നിയമം തെറ്റിച്ച് മുക്കം ബസ്റ്റാന്റില്‍ സ്വകാര്യ ബസ് കയറി. റാണിയ ബസ്സാണ് ബൈപാസ് വഴി സ്റ്റാന്റില്‍ കയറിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് ബസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

RELATED STORIES

Share it
Top