നഗരസഭാ കൗണ്‍സില്‍ യോഗം അലങ്കോലപ്പെട്ടു

കോതമംഗലം: നഗരസഭയുടെ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അസാധാരണ സം ഭവങ്ങളാണ് അരങ്ങേറിയത്.
രാവിലെ 11 ന് നിശ്ചയിച്ച യോഗം നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന എസ് സി/എസ്റ്റി കുട്ടികളുടെ പഠനോപകരണ വിതരണവുമായി ബന്ധപ്പെട്ട് വൈകിയാണ് ആരംഭിച്ചത്.
യോഗം ആരംഭിച്ച ഉടനെ വൈസ് ചെയര്‍മാന്‍ എ ജി ജോര്‍ജ് വിളയില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനത്തിനായി സ്ഥാപിച്ച ഫലകം മോഷണം പോയത് സഭയില്‍ ഉന്നയിക്കുകയും കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സംസാരിക്കുന്നതിനിടെ കയറി വന്ന പ്രതിപക്ഷ നേതാവ് വൈകി തുടങ്ങിയ കൗണ്‍സില്‍ യോഗം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു.
എന്നാല്‍ യോഗ നടപടികള്‍ ആരംഭിച്ചതിനാല്‍ തുടരാന്‍ ചെയര്‍പേഴ്‌സണ്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതിപക്ഷ നേതാവ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് കുടിക്കാനായി നല്‍കിയ കുടിവെള്ള കുപ്പി ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയംഗത്തിന് നേരെ എറിയുകയും മൈക്കും കൗണ്‍സില്‍ ഹാജരാക്കിയ ഫയലുകള്‍ വലിച്ചെറിഞ്ഞ് കേട് വരുത്തുകയും കസേര എറിയുകയും ചെയ്തു.
സഹ കൗണ്‍സിലര്‍മാര്‍ ചേ ര്‍ന്ന് നൗഷാദിനെ കൗണ്‍സില്‍ ഹാളിന്റെ പുറത്തെത്തിക്കുകയായിരുന്നു.
നൗഷാദിന്റെ നടപടിയില്‍ യുഡിഎഫ് കൗ ണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സണിന്റെ ക്യാബിനിലെത്തി പ്രതിഷേധം അറിയിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു.

RELATED STORIES

Share it
Top