നഗരസഭാ കൗണ്‍സിലര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്

ചങ്ങനാശ്ശേരി: നഗരത്തിലും സമീപ പഞ്ചായത്തുകളിലും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിനു പരിഹാരംതേടി നഗരസഭയിലെ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം പ്രക്ഷോഭത്തിലേക്ക്.
ഇതിന്റെ ഭാഗമായി തിരുവല്ലാ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിലേക്കു 37 കൗണ്‍സില്‍ അംഗങ്ങള്‍ ചേര്‍ന്ന് ഇന്ന് മാര്‍ച്ചും ധര്‍ണയും നടത്തും. നഗരസഭാധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അംഗങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നായിരുന്നു എല്ലാ അംഗങ്ങളും ചേര്‍ന്ന് തിരുവല്ലാ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്താന്‍ തീരുമാനിച്ചത്.
കഴിഞ്ഞ മൂന്നു മാസത്തിലേറെയായി തിരുവല്ലാ കല്ലിശ്ശേരി, കറ്റോട്ട് പദ്ധതിയില്‍നിന്ന് ച ങ്ങനാശ്ശേരിയിലേക്കു പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവില്‍ വന്‍കുറവ് വരുത്തിയതായും തിരുവല്ലയിലേക്ക് കൂടുത ല്‍ വെള്ളം പമ്പുചെയ്യുന്നതാ യും ആക്ഷേപമുയര്‍ന്നിരുന്നു.
കൂടാതെ എംസി റോഡുവികസനത്തിന്റെ ഭാഗമായി തിരുവല്ലാ രാമന്‍ചിറയിലും പൈപ്പ് മാറ്റിയിടുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ചങ്ങനാശ്ശേരിയിലേക്കുള്ള കുടിവെള്ള വിതരണവും തടസ്സപ്പെട്ടിരുന്നു. ഇതും നഗരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവാന്‍ കാരണമായി. ഒപ്പം സമീപ പഞ്ചായത്തുകളിലും കുടിവെള്ളം കിട്ടാതായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൗ ണ്‍സില്‍ അംഗങ്ങള്‍ കൂട്ടത്തോടെ പ്രക്ഷോഭത്തിനിറങ്ങാ ന്‍ നിര്‍ബന്ധിതരായത്.

RELATED STORIES

Share it
Top