നഗരസഭാ ഓഫിസ് കവാടത്തില്‍ ഓവര്‍സിയര്‍ക്കെതിരേ പോസ്റ്റര്‍

കാസര്‍കോട്: നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിനെതിരേയും നഗരസഭാ ഭരണകക്ഷിക്കെതിരേയും അപവാദം പ്രചരിപ്പിക്കുന്ന നഗരസഭയിലെ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ക്കെതിരേ മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് പോസ്റ്റര്‍. ഇന്നലെ രാവിലെയാണ് നഗരസഭാ കവാടത്തിലെ മതിലിന് പുറത്ത് പോസ്റ്ററുകള്‍ പതിച്ചനിലയില്‍ കണ്ടെത്തിയത്. ഓവര്‍സിയറുടെ അഴിമതി വിജിലന്‍സ് അന്വേഷിക്കുക, അഴിമതിക്കാരി ഓവര്‍സിയറെ പുറത്താക്കുക, അഴിമതിക്കാരി ഓവര്‍സിയറെ സംരക്ഷിക്കുന്ന നഗരസഭയിലെ സിപിഎം അംഗം കാസര്‍കോട് ജനതയ്ക്ക് അപമാനം എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ എഴുതിയിട്ടുള്ളത്.

RELATED STORIES

Share it
Top