നഗരസഭാ ഉദ്യോഗസ്ഥര്‍ക്കു നേരെ തെറിയഭിഷേകവും കൈയേറ്റ ശ്രമവുംകായംകുളം: നഗരസഭയില്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ തെറി അഭിഷേകവും കൈയേറ്റ ശ്രമവും. സംഭവത്തില്‍ പ്രതിഷേധിച്ച്  നഗരസഭയിലെ ജീവനക്കാര്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം പണിമുടക്കുകയും  നഗരസഭ ഉപരോധിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കെട്ടിട നിര്‍മ്മാണ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാനെത്തിയ രണ്ടംഗ സംഘമാണ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു.നഗരസഭാ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷാജി, ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ സിന്ധു,എന്നിവര്‍ക്ക് നേരെയാണ് അസഭ്യ വര്‍ഷവും  കയ്യേറ്റ ശ്രമവും നടന്നത് .കെട്ടിട നിര്‍മ്മാണവുമായി ബന്ധപെട്ടു  ഇവര്‍ നല്‍കിയ അപേക്ഷയില്‍ തീര്‍പ്പു കല്പിക്കുന്നതിനു നിയമ തടസങ്ങള്‍ ഉള്ളതിനാല്‍ അപേക്ഷയില്‍ മേലുള്ള നടപടിക്രമങ്ങള്‍ നഗരസഭാ അധികൃതര്‍  നിര്‍ത്തിവെച്ചിരുന്നു   .കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ഒഴിവാക്കിയെങ്കില്‍  മാത്രമേ അനുമതി നല്‍കുവാന്‍ കഴിയുകയുള്ളു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോഴേക്കും പ്രകോപിതരായ   രണ്ടംഗ സംഘം  ഉദ്യോഗസ്ഥര്‍ക്ക് നേരെ  അസഭ്യം ചൊരിയുകയും  കയ്യേറ്റം ചെയ്യാന്‍ ശ്രമി ക്കുകയുമായിരുന്നു എന്ന്  ജീവനക്കാര്‍ പറഞ്ഞു .കായംകുളം സ്വദേശികളായ പൊന്നന്‍ തമ്പി,അജിത് എന്നിവര്‍ക്കെതിരെ ജീവനക്കാര്‍  പരാതി നല്‍കിയിട്ടുണ്ട് . നഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് നഗരസഭയാണന്നും ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ നഗരസഭാ നിയമ  നടപടി സ്വീകരിക്കണമെന്നും  ജീവനക്കാരുടെ സംയുക്ത  സമരസമിതിയ്ക്ക് നേതൃത്വം നല്‍കുന്ന കൃഷ്ണകുമാര്‍,എ ശ്രീകുമാര്‍,കെ ശ്രീകുമാര്‍,മധു എന്നിവര്‍ ആവശ്യപ്പെട്ടു .ജീവനക്കാരുടെ പ്രതിഷേധ സമരം ഇന്നും തുടരും. ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊന്നന്‍ തമ്പി ബിജെപി പ്രവര്‍ത്തകനാണ്. പരാതിക്കാരായ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി  കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്. ഇടതുപക്ഷ യൂനിയനില്‍പെട്ട ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാന്‍  ശ്രമിച്ച ബിജെപി പ്രവര്‍ത്തകനെ ഭരണ തലപ്പത്തുള്ളവര്‍ രക്ഷപെടുത്തുവാന്‍ ശ്രമിക്കുന്നവെന്നാണ് ആക്ഷേപം.

RELATED STORIES

Share it
Top