നഗരസഭാ ആരോഗ്യ-ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ നിഷ്‌ക്രിയം

കാസര്‍കോട്: നഗരത്തിലെ തട്ടുകടകളിലും ഹോട്ടലുകളിലും ആരോഗ്യത്തിന് ഹാനികരമായ എണ്ണകളില്‍ ഭക്ഷ്യവസ്തുക്കള്‍ വറുത്തും പൊരിച്ചും കൊടുക്കുന്നത് തടയാന്‍ നടപടിയില്ല. ശരീരത്തിന്റെ ആരോഗ്യത്തിന് ഹാനികരമായ എണ്ണകളാണ് പല ഹോട്ടലുകളിലും ഫാസ്റ്റ്  ഫുഡ് തട്ടുകടകളിലും ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്നത്. ഒരിക്കല്‍ പൊരിക്കാന്‍ ഉപയോഗിച്ച എണ്ണകള്‍ വീണ്ടും ദിവസങ്ങളോളം ഉപയോഗിക്കുന്നതിനാല്‍ എണ്ണയ്ക്ക് കറുത്ത നിറം പ്രത്യക്ഷത്തില്‍ കാണാം.
നഗരത്തില്‍ കപ്പ ചിപ്‌സ് വില്‍പ്പന നടത്തുന്നവര്‍ ഒരിക്കല്‍ ഉപയോഗിച്ച എണ്ണയില്‍ തന്നെ വീണ്ടും വീണ്ടും പൊരിച്ചെടുക്കുന്നത് പതിവ് കാഴ്ചയാണ്. ചില ഫാസ്റ്റ്ഫുഡ് കടകളിലും പഴയ എണ്ണകളിലാണ് ഉപയോഗിക്കു ന്നത്. ചില ഹോട്ടലുകളില്‍ ഭക്ഷണങ്ങള്‍ക്ക് നിറവും രുചിയും കൂട്ടാന്‍ കൃത്രിമ പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ട്്. രുചി കൂട്ടാന്‍ അജിനമോട്ടോ എന്ന രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കാത്ത ഹോട്ടലുകള്‍ ഇന്ന് വിരളമാണ്. അര്‍ബുദം പോലെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന രാസപദാര്‍ത്ഥമാണ് ഇത്.
പലഹോട്ടലുകളിലെ അടുക്കള ഭാഗങ്ങള്‍ വ്യത്തിഹീനമാണ്. സാധനങ്ങള്‍ക്ക് വില കുറയുമ്പോള്‍ ഭക്ഷണങ്ങളുടെ വില കുറയ്ക്കാന്‍ ഹോട്ടലുടമകള്‍ തയ്യാറാവുന്നില്ല. വില കൂടിയാല്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വലുപ്പം കുറയ്ക്കുകയാണ് ചിലര്‍ ചെയ്യുന്നത്. കുടുംബസമേതം ആഹാരം കഴിക്കാന്‍ വരുന്നവര്‍ ഇതിനേ കുറിച്ച് ചോദിക്കാറില്ല. ചിലര്‍ കൊള്ള വില ഈടാക്കുന്നതിനേ കുറിച്ച് ചോദിച്ചാല്‍ വ്യക്തമായ മറുപടി നല്‍കാതെ പറത്തൊഴിയുന്നു.
വേനല്‍ കനത്തതോടെ മഞപ്പിത്തം, വയറിളക്കം, അതിസാരം പോലെയുള്ള മാരക രോഗങ്ങള്‍ വരാനിടയുണ്ട്. ഹോട്ടലുകളില്‍ നല്‍കുന്ന വെള്ളം പരിശോധിക്കാന്‍ പോലും സംവിധാനമില്ല. നഗരസഭ പേരിന് മാത്രം പുലര്‍ച്ചെ ഹോട്ടലുകളില്‍ പരിശോധന നടത്തും. പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്താന്‍ ഹോട്ടലുകളുടെ പേര് മാധ്യമങ്ങള്‍ക്ക് നല്‍കാനും ചില ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. പരിശോധനകള്‍ മുന്‍കൂട്ടി ഹേ ാട്ടലുടമകള്‍ക്ക് ചോര്‍ന്ന് കിട്ടുന്നതായും സൂചനയുണ്ട്.

RELATED STORIES

Share it
Top