നഗരസഭയുടെ അനുമതി ഇല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാവുന്നുപത്തനംതിട്ട: നഗരസഭയുടെ അനുമതി ഇല്ലാതെ നിലം നികത്തിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാവുന്നു. പത്തനംതിട്ട നഗരസഭ നാലാം വാര്‍ഡില്‍  നിലം നികത്തിയുള്ള  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്  നഗരസഭ നോട്ടീസ് നല്‍കിയെങ്കിലും ഉദ്യോഗസ്ഥരുടെയും മുന്‍ കൗണ്‍സിലര്‍മാരുടെയും ഒത്താശയോടെ വന്‍തോതിലുള്ള നിര്‍മാണങ്ങളാണ് നടക്കുന്നത്. വെട്ടിപ്രം- കാവുകണ്ടം മേഖലയില്‍ പാടശേഖരത്ത് ഇരുമ്പ് തൂണുകള്‍ സ്ഥാപിച്ച് ഷെഡ് നിര്‍മിച്ച് ഇതിനുള്ളില്‍ മണ്ണ് നികത്തി കെട്ടിടം നിര്‍മിച്ചതിന് തുടര്‍ന്ന് നാട്ടുകാര്‍ നഗരസഭയില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇപ്പോള്‍ വീണ്ടും ഇതേരീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍  നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാര്‍ക്ക് പങ്കുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കുടിവെള്ളക്ഷമം രൂക്ഷമായ മേഖലയില്‍ ഇത്തരത്തില്‍ നിലം നികത്തുന്നതിനെതിരേ എതിര്‍ത്തവരെ സ്ഥല ഉടമ ഭീഷണിപ്പെടുത്തുന്നതായും പ്രദേശവാസികള്‍ പറയുന്നു. കരഭൂമിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെയും           നടക്കുന്നത്.  നിലം നികത്തിലിന് പുറമെ കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ വ്യാപകമായിട്ടുണ്ട്.

RELATED STORIES

Share it
Top