നഗരസഭയില്‍ പ്രതിപക്ഷ - ഭരണപക്ഷ കൈയ്യാങ്കളിപരിക്കേറ്റ മേയര്‍ ആശുപത്രിയില്‍

കൊച്ചി: നഗരസഭാ മേയറെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആക്രമിച്ചതായി പരാതി. യോഗം അവസാനിച്ചതിനു ശേഷം മേയറുടെ ചേമ്പറില്‍ അവരെ പൂട്ടിയിട്ടുകയായിരുന്നു. ഏറെനേരത്തിനു ശേഷം പോലിസെത്തി ബന്ദിയാക്കിയ മേയറെ മോചിപ്പിച്ച് പുറത്തേക്ക് കൊണ്ടു വരുമ്പോഴാണ് പ്രതിപക്ഷം ആക്രമിക്കുവാന്‍ ശ്രമിച്ചുവെന്നാണ് ഭരണപക്ഷം ആരോപിക്കുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മേയര്‍ സൗമിനി ജെയിനെ രാത്രി ഒമ്പതോടെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസിന്റെ തന്നേ കൗണ്‍സിലര്‍മാരായ മാലിനി ബിജു(ഐലന്റ്), ജോസ്‌മേരി(മാനാശേരി) എന്നിവരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. മേയറുടെ കാലിന് ചവിട്ടേറ്റു. തലയുടെ പുറകിലും വേദന അനുഭവപ്പെട്ടു. റോ റോ ജങ്കാര്‍ സര്‍വീസ് നടത്തുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് ഇന്നലെ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നത്.
യോഗത്തില്‍ ഉടനീളം ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.  വൈകീട്ട് ഏഴോടെ യോഗം അവസാനിച്ചതിനു ശേഷമാണ് മേയര്‍ ചേമ്പറിലേക്ക് മടങ്ങിയത്. ഈ സമയത്ത് അവരെ പൂട്ടിയിടുകയായിരുന്നു. ശക്തമായ പോലിസ് സാന്നിധ്യം ഉള്ളപ്പോള്‍ തന്നേയാണ് മേയര്‍ക്കും മറ്റ് രണ്ട് വനിതാ കൗണ്‍സിലര്‍മാര്‍ക്കും നേരെ അതിക്രമം ഉണ്ടായതെന്ന് ഭരണപക്ഷം പറയുന്നു.
തൊഴിലാളികളുടെ അഭാവം എട്ടിന് മുമ്പ് തീര്‍ക്കുമെന്ന സര്‍ക്കാര്‍ ഏജന്‍സിയുടെ ഉറപ്പും സംഭവത്തെക്കുറിച്ച് ചീഫ് സെക്രട്ടറി തലത്തിലുള്ള അന്വേഷണവും നടത്താമെന്ന് തീരുമാനിച്ച ശേഷം പോലിസിന്റെ സാന്നിധ്യത്തില്‍ വനിത കൂടിയായ മേയറുടെ തലമുടിയില്‍ കുത്തിപ്പിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തത് ന്യായികരിക്കാനാവില്ലെന്ന് ഭരണപക്ഷം പറയുന്നു.
ഒപ്പം വനിതാ കൗണ്‍സിലര്‍മാരായ മാലിനി ബിജുവിനെയും ജോസ് മേരിയേയും അക്രമിച്ചു. ഇത് സിപിഎമ്മിന്റെ രാഷ്ട്രീയ സംസ്‌ക്കാരത്തെയാണ് കാണിക്കുന്നത്. ആയുധത്തിന്റെയും കയ്യൂക്കിന്റെയും രാഷ്ട്രീയവും അധികാരത്തിന്റെ അന്ധതയുമാണ് സിപിഎമ്മിനെ നയിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റും ഡെപ്യൂട്ടി മേയറുമായ ടി ജെ വിനോദ് കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top