നഗരമാലിന്യം പുറമ്പോക്കില്‍ ഉപേക്ഷിക്കുന്നു

തൊടുപുഴ: മാലിന്യ സംസ്‌കരണ നടപടികള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ നഗര മാലിന്യം പുറമ്പോക്കില്‍ തള്ളുന്നു. പുലര്‍ച്ചെയും രാത്രിയുമായി വാഹനങ്ങളിലെത്തി വന്‍ തോതില്‍ മാലിന്യങ്ങളാണ് തള്ളുന്നത്. കൂടാതെ മുനിസിപ്പല്‍ അതിര്‍ത്തിയോട് ചേര്‍ന്ന പഞ്ചായത്തുകളിലും വന്‍ തോതില്‍ മാലിന്യം നിക്ഷേപിക്കുന്നു്.
മലങ്കര എസ്‌റ്റേറ്റ് ചേര്‍ന്നു കിടക്കുന്ന വഴിയോരങ്ങളില്‍ ചാക്കിലാണ് മാലിന്യം സ്ഥാപിച്ചിരിക്കുന്നത്. ഹോട്ടലുകളിലെയും അറവുശാലകളിലെയും ആശുപത്രികളിലെയും മാലിന്യവും അവശിഷ്ടങ്ങളും വലിച്ചെറിയുന്നതിനുള്ള സ്ഥലമായിട്ടാണ് ഈ പ്രദേശങ്ങളെ കാണുന്നത്. ഇടവെട്ടി പഞ്ചായത്തിലേക്ക് മാലിന്യവുമായി എത്തിയവരെ അടുത്തിടെ തടഞ്ഞതിനെ തുടര്‍ന്ന് മുട്ടം, കരിങ്കുന്നം, കുമാരമംഗലം പഞ്ചായത്തുകളാണ് മാലിന്യം വലിച്ചെറിയാന്‍ ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ക്ക് സാധിക്കുന്നില്ല. തൊടുപുഴയാറ്റില്‍ കൂന്നുകൂടുന്ന അവശിഷ്ടങ്ങള്‍ ആശുപത്രികളുടെയും അറവുശാലകളിലെയും മാര്‍ക്കറ്റുകളിലെയും ഹോട്ടലുകളിലെയുമാണ്. അറവുശാലയിലെ മാലിന്യം തള്ളുന്ന സാഹചര്യത്തില്‍ തെരുവുനായക്കള്‍ വഴിയില്‍ നിന്നും മാറാത്ത സാഹചര്യവുമുണ്ട്.
തൊടുപുഴ മുനിസിപ്പാലിറ്റി നഗരത്തില്‍ മാലിന്യം വലിച്ചെറിയുത് തടയാനുള്ള മാര്‍ഗം കഴിഞ്ഞ കൗസിലിന്റെ കാലത്ത് ഊര്‍ജിതമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പത്തോടെ മങ്ങാട്ടുകവലയില്‍ എത്തിയ നഗരസഭയുടെ വാഹനത്തില്‍ പ്രദേശവാസികളില്‍ ചിലരുടെ മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും കയറ്റാന്‍ തയാറാകാത്തതിനെച്ചൊല്ലി വാക്കുതര്‍ക്കം നടന്നിരുന്നു . പ്ലാസ്റ്റിക് മാലിന്യം മാത്രമേ തങ്ങള്‍ ലോറിയില്‍ കയറ്റുകയുള്ളുവെന്നാത്രേ ജീവനക്കാരുടെ നിലപാട്.
നാട്ടുകാരില്‍ പലരും മാലിന്യം എടുത്തു മാറ്റണമൊവശ്യപ്പെട്ടിട്ടും ജീവനക്കാര്‍ അതിന് തയാറായില്ല. തുടര്‍ന്ന് മാലിന്യം മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ തന്നെ ഉപേക്ഷിച്ച് അവര്‍ മടങ്ങുകയും ചെയ്തു.
മാലിന്യം നശിപ്പിക്കാന്‍ സ്വന്തമായി സ്ഥലമില്ലാത്തവരും മൂന്ന് സെന്റ് സ്ഥലത്തുമൊക്കെ ജീവിക്കുന്ന ആളുകള്‍ ഗാര്‍ഹിക മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമൊക്കെ എവിടെ ഉപേക്ഷിക്കുമെന്നതാണ് നാട്ടുകാരുടെ ചോദ്യം. നഗരത്തിലെ മാലിന്യ നിക്ഷേപ കേന്ദ്രമായ പാറക്കടവിലെ അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനെതിരെ നാട്ടുകാര്‍ സംഘടിച്ചിരുന്നു.

RELATED STORIES

Share it
Top