നഗരമധ്യത്തില്‍ അപകടക്കെണിയൊരുക്കി ഓവുചാല്‍

കൂത്തുപറമ്പ്: നഗരമധ്യത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന ഓവുചാല്‍ അപകടക്കെണി ഒരുക്കുന്നു. കണ്ണൂര്‍-കൂത്തുപറമ്പ് റോഡില്‍ ബേബി ടാക്കീസിന് മുന്നിലെ ഓവുചാലിന്റെ സ്ലാബാണ് തകര്‍ന്നത്. ദിനേന നിരവധിപേര്‍ നടന്നുപോവുന്ന വഴിയാണിത്.
സ്ലാബ് തകര്‍ന്ന്് ഒരുമാസമായിട്ടും നഗരസഭാ അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. നഗരത്തിലെ ഏക സിനിമ തിയേറ്റര്‍ ആയതിനാല്‍ ഇവിടെ ഏതുസമയവും തിരക്കായിരിക്കും. ഓവുചാലിന് രണ്ടു മീറ്ററോളം ഉയരമുണ്ട്.
ആരെങ്കിലും ഓവുചാലില്‍ വീണാല്‍ കരക്ക് കയറ്റല്‍ സാഹസികമായിരിക്കും. സ്ലാബ് തകര്‍ന്ന സ്ഥലത്ത് ബോര്‍ഡ് കൊണ്ട് മറച്ചിരിക്കുകയാണ്. രാത്രി ആരെങ്കിലും ഇതു ശ്രദ്ധിക്കാതെ ഓവുചാലില്‍ വീണാല്‍ വലിയ അപകടം ആയിരിക്കും സംഭവിക്കുക.

RELATED STORIES

Share it
Top