നഗരമധ്യത്തിലെ അറവുശാലനഗരസഭ പൂട്ടിച്ചു

വടകര: സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായ മാലിന്യസംഭരണ കേന്ദ്രത്തിനെതിരെ ജെ ടി റോഡ് നിവാസികള്‍ സമരം ശക്തമാക്കിയതിനിടെ സമീപത്തെ അറവുശാല നഗരസഭ അധികൃതര്‍ അടച്ചുപൂട്ടി. മാലിന്യ സംഭരണ കേന്ദ്രത്തിനെതിരായ ജനരോഷം തണുപ്പിക്കുന്നതിനു വേണ്ടിയാണ്  നഗരസഭ അറവുശാല താല്‍ക്കാലികമായി പൂട്ടിച്ചതെന്നാണ് സൂചന.നവീകരണ പ്രവൃത്തിക്കു ശേഷം അറവുശാല വീണ്ടും തുറക്കും. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡം പാലിക്കാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം.  അതേസമയം പ്രദേശത്ത്  മാലിന്യ സംഭരണ കേന്ദ്രം കൂടി സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ജെ ടി റോഡ് പൗരസമിതി ആവര്‍ത്തിച്ചു. സീറോ വേസ്റ്റ് പദ്ധതിയുടെ ജോലി തുടങ്ങിയാല്‍ സമരം ശക്തമാക്കും. മാലിന്യ സംഭരണ കേന്ദ്രം ആരംഭിക്കുന്നതിനെതിരേ നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും പരാതി നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top