നഗരത്തില്‍ വന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍

കൊച്ചി: പുല്ലേപ്പടിയിലെ ഐശ്വര്യ ലോഡ്ജ് കേന്ദ്രീകരിച്ച് ഡല്‍ഹി സ്വദേശിനിയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന ട്രാന്‍സ്‌ജെന്റേഴ്‌സ് ഉള്‍പ്പെടുന്ന വന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തു. വാണിഭസംഘം നടത്തിവന്നിരുന്ന ഡല്‍ഹി സ്വദേശിനി ഷെഹനാസ്(28), ഡല്‍ഹി സ്വദേശിനി നീലം(21), ഫിര്‍ദോസ്(38), അസം സ്വദേശിനി മേരി(28), മൂവാറ്റുപുഴ സ്വദേശിനി അഞ്ജു(20), ഇടപാടുകാരായ ആലപ്പുഴ സ്വദേശി ജ്യോതിഷ്(22), കോഴിക്കോട് സ്വദേശികളായ രാഹിത്(21), ബിനു(22), മലപ്പുറം സ്വദേശി ജെയ്‌സണ്‍ (37), ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയ അരുണ്‍ എന്ന കാവ്യ(19), മെല്‍ബിന്‍ എന്ന ദയ(22), അഖില്‍ എന്ന അദിഥി, രതീഷ് എന്ന സായ(34), ലോഡ്ജ് നടത്തിപ്പുകാരന്‍ കൊച്ചി സ്വദേശി ജോഷി, മാനേജര്‍ കൊല്ലം സ്വദേശി വിനീഷ്(28) എന്നിവരെയാണ് എറണാകുളം അസി.പോലിസ് കമ്മിഷണര്‍ കെ ലാല്‍ജിയുട മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍, സെന്‍ട്രല്‍ എസ്‌ഐ ജോസഫ് സാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്. ംംം.ഷൗേെറശമഹ.രീാ, ഹീമിീേ തുടങ്ങിയ വെബ്‌സൈറ്റ് വഴി പരസ്യം ചെയ്താണ് സംഘം ഇടപാടുകാരെ ആകര്‍ഷിച്ച് ലോഡ്ജിലെത്തിച്ചിരുന്നത്. കൊച്ചി സിറ്റി പോലിസ് ഓണ്‍ലൈന്‍ സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും നടത്തിവന്ന നിരീക്ഷണത്തിനിടെയാണ് പെണ്‍വാണിഭ സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. കൊച്ചി സിറ്റി പോലിസ് കമ്മിഷണര്‍ എം പി ദിനേശിന്റെ നിര്‍ദേശപ്രകാരം ഡിസിപി കറുപ്പുസ്വാമി, അസി.പോലിസ് കമ്മിഷണര്‍ കെ ലാല്‍ജി എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍വാണിഭസംഘം പിടിയിലായത്. ലോഡ്ജ് നടത്തിപ്പുകാരന്റെയും ജീവനക്കാരുടേയും ഒത്താശയോടെയും സംരക്ഷണത്തിലുമാണ് വാണിഭകേന്ദ്രം നടത്തിവന്നിരുന്നത്. തോക്ക്, വിദേശമദ്യം, ഇടപാടിനുപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍, പണം, ഗര്‍ഭനിരോധന ഉറകള്‍ തുടങ്ങിയവ ലോഡ്ജില്‍നിന്നും പോലിസ് പിടിച്ചെടുത്തു. സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാലിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ എസ്‌ഐ ജോസഫ് സാജന്‍ വനിതാ എസ്‌ഐ ട്രീസ സോസ, എസ്‌ഐമാരായ എബി, ജോബി, രാജേഷ്, എഎസ്‌ഐ അരുള്‍, വനിതാ എഎസ്‌ഐ ആനന്ദവല്ലി, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ജോസ്, ജെന്‍ഷു, സിവില്‍ പോലിസ് ഓഫിസര്‍മാരായ അജ്മല്‍, വര്‍ഗീസ്, ഇഗ്നേഷ്യസ്, അഭിലാഷ്, ഷിബു, വനിതാ സിവില്‍ പോലിസ് ഓഫിസര്‍മാരായ ഡയബോണ, പ്രസന്ന, ഷീജ, രമ്യ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top