നഗരത്തില്‍ മാലിന്യ പ്രശ്‌നം രൂക്ഷമാവുന്നുചങ്ങനാശ്ശേരി: ഒരിടവേളക്കുശേഷം നഗരത്തിലെങ്ങും മാലിന്യ പ്രശ്‌നം രൂക്ഷമാകുന്നു. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജൂണ്‍ രണ്ടിനു  മുനിസിപ്പല്‍ ഓഫിസ് മാര്‍ച്ചും ഉപരോധവും നടക്കും. നഗരത്തിന്റെ മുക്കു മൂലകളിലെങ്ങും ഇപ്പോള്‍ മാലിന്യം കുമിഞ്ഞു കൂടിക്കിടക്കുകയാണ്. മഴ ആ—രംഭിച്ചതോടെ  ഇതില്‍ നിന്നുള്ള മലിനജലം റോഡിലേക്കൊഴുകി റോഡിലൂടെ കാല്‍നടക്കാര്‍ക്കുപോലും നടക്കാനാവാത്ത അവസ്ഥയും സംജാതമായിട്ടുണ്ട്.  ഫാത്തിമാപുരത്തെ ഡംപിങ് സ്്‌റ്റേഷനില്‍ മാലിന്യം ക്രമാതീതമായി വര്‍ധിച്ചതിനെത്തുടര്‍ന്നു അവിടെ നിക്ഷേപിക്കാന്‍ മാലിന്യവുമായി എത്തിയ വാഹനം കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു എന്തുചെയ്യണമെന്നറിയാതെ നഗരസഭ ഇരുട്ടില്‍ തപ്പുകയാണ്. നഗരത്തില്‍ ഖരമാലിന്യ സംസ്‌കരണം കുറ്റമറ്റ രീതിയില്‍ നടപ്പാക്കുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ നഗര—സഭയുടെ കാലത്ത്  ആരംഭിച്ച  കൊച്ചിന്‍ കോര്‍പറേഷന്‍ മോഡല്‍ നിയമാവലി നടപ്പാക്കലും  ഇപ്പോള്‍ അസ്തമിച്ച മട്ടാണ്. ഇതോടെയാണ്  നഗരത്തിലെ ഇടവഴികളിലും റോഡുകളിലും മാലിന്യ നിക്ഷേപം വീണ്ടും സജീവമായത്.ഫാത്തിമാപുരത്തെ ഡംപിങ് സ്റ്റേഷനില്‍ മാലിന്യം ക്രമാതീതമായി വര്‍ദ്ധിക്കുകയും നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രണ്ടുവര്‍ഷം മുമ്പ്  മാലിന്യ നിക്ഷേപം തടയുകയും ചെയ്തതിനെത്തുടര്‍ന്നാണ്   പുതിയ ഖരമാലിന്യ പരിപാലന നിയമാവലി നടപ്പാക്കുവാന്‍ അന്ന് നഗരസഭ ഭരിച്ചിരുന്നവര്‍  നിര്‍ബന്ധിതമായത്.അതിന്റെ അടിസ്ഥാനത്തില്‍ നിയമം കര്‍ശനമായി  നടപ്പാക്കുമെന്ന് കാണിച്ച് നഗരസഭ വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. ഇത് നടപ്പാക്കുവാനായി സന്നദ്ധ സംഘടനകളുടേയും റസിഡന്‍സ്് അസോസിയേഷന്‍, പൗരസമിതി തുടങ്ങിയ സംഘടനകളുടെയും സഹകരണവും നഗരസഭ തേടിയിരുന്നു. വൃത്തിയും മികച്ച ശുചിത്വ നിലവാരമുള്ളതുമായ നഗരം രൂപപ്പെടുത്തുകയാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യമിടുന്നതെന്നും വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു. ന ിയമപ്രകാരം മാലിന്യം ശേഖരിക്കുന്നതിന് പ്രതിമാസം 30 രൂപ വീതം വീടുകളില്‍നിന്നും നൂറുരൂപാ വീതം സ്ഥാപനങ്ങളില്‍ നിന്നും   ഈടാക്കാനായിരുന്നു നീക്കം.  നിയമം പ്രബല്യത്തില്‍ വന്ന് ഒരു മാസക്കാലം വിവിധ കുറ്റങ്ങള്‍ക്ക് നിശ്ചിത തുകയുടെ പകുതിയാകും ഈടാക്കുക എന്നും വിജ്ഞാപനത്തില്‍ പറഞ്ഞു. മാലിന്യം വേര്‍തിരിക്കല്‍,സംഭരിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ആദ്യത്തെ ഒരു മാസക്കാലം വീട്ടുടമകള്‍ക്ക് പിഴ ഇല്ലാതിരിക്കുകയും എന്നാല്‍ കൂടുതല്‍ മാലിന്യം പുറന്തള്ളുന്ന—വര്‍ക്ക് പിഴ ഈടാക്കുവാനും നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു.കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക്് പിഴ അഞ്ചിരട്ടിയായിട്ടായിരുന്നു നിശ്ചയിച്ചിരുന്നത്.—തെരുവുകളില്‍ കൂടി മാലിന്യം ഒഴുകിപോകാന്‍ അനു—വദിച്ചാല്‍ 2500 രൂപ പിഴയിടാക്കും.   നിരോധിത പഌസ്റ്റിക്് ഉല്‍പന്നങ്ങളുടെ ഉല്‍പ്പാദനം, വിതരണം, സംഭരണം,വില്‍പ്പന, ഉപയോഗം, തുടങ്ങിയ കാര്യങ്ങളില്‍  പ്രാരംഭഘട്ടത്തില്‍ ഇവ പിടിച്ചെടുക്കുകയും 500 രൂപ പിഴ ഈടാക്കുകയും ചെയ്യും.മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ സിസി കാമറകള്‍ സ്ഥാപിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അതും പ്രവര്‍ത്തികമായില്ല. എങ്കിലും ഒറ്റപ്പെട്ട ചില ശിക്ഷാ നടപടികള്‍ എടുക്കുന്നതൊഴിച്ചാല്‍ കര്‍ശനമായ പിഴ ഈടാക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്കാകുന്നുമില്ല. ഇതോടെ നഗരത്തിന്റെ ഇടവഴികളിലും പ്രധാന നടപ്പാതയിലുമെല്ലാം വീണ്ടും മാലിന്യ നിക്ഷേപം വര്‍ധിച്ചിട്ടുണ്ട്. മഴ  ആരംഭിച്ചതോടെ ഇത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വര്‍ദ്ധിക്കാനും നഗരം പഴയപടി മാലിന്യങ്ങളാല്‍ വീര്‍പുമുട്ടാനും തുടങ്ങിയതോടെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോള്‍ പ്രതിഷധേവുമായി രംഗത്തെത്തിയിട്ടുള്ളത്.

RELATED STORIES

Share it
Top