നഗരത്തില്‍ ദേശീയപാത തകര്‍ന്നു തരിപ്പണമായി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരത്തില്‍ ദേശീയ പാത തകര്‍ന്ന് തരിപ്പണമായി. നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെയുളള ഭാഗങ്ങളില്‍ എവിടെയും റോഡ് തകരാന്‍ ബാക്കിയില്ല. പൊതുമരാമത്ത് വകുപ്പ് ഓഫിസിനു സമീപം നിരവധി അപകടങ്ങള്‍ക്ക് ഇടയാക്കിയ കുഴി പൂര്‍വ്വാധികം ആഴത്തിലും വ്യാപ്തിയിലും രൂപപ്പെട്ടു.
വളവു തിരഞ്ഞ ഉടന്‍ കുഴിയായതിനാല്‍ ഇവിടെ അപകടം പതിവാണ്. കുഴിയില്‍ പെടാതിരിക്കാന്‍ചെറിയ വാഹനങ്ങള്‍ കുഴി വെട്ടിക്കുമ്പോള്‍ എതിരെ വരുന്ന വാഹവുമായി ഇടിക്കാനുള്ള സാധ്യതയും ഏറെയാണ്. കുന്തിപ്പുഴയിലും വന്‍ കുഴിയുണ്ട്. ഇവിടെ നിന്ന് നഗരത്തിലേക്കു വരും തോറും കുഴികളുടെ നീണ്ട നിര തന്നെ കാണാനാവും. ഞെട്ടരക്കടവ് റോഡ് സന്ധിക്കുന്ന കവല മുതല്‍ പൊതുമരാമത്ത് വകുപ്പ് ഓഫിസ് വരെ ഇറക്കത്തില്‍ വന്‍ കുഴികള്‍ ധാരാളമുണ്ട്. ഇവിടെ ഡിവൈഡര്‍ സ്ഥാപിച്ച് വണ്‍വെഏര്‍പ്പെടുത്തിയതിനാല്‍ എല്ലാ വാഹനങ്ങളും എല്ലാ കുഴികളിലും ഇറങ്ങി കയറി വേണംപോകാന്‍.
ചന്തപ്പടിയിലും ബസ് സ്റ്റാന്‍ഡിനു മുന്നിലും വലിയ കുഴിയുണ്ട്. കെഎസ്ഇബി ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു മുന്‍ വശത്തെ കുഴി കിടങ്ങായി. ആല്‍ത്തറ കയറ്റത്തിലും നെല്ലിപ്പുഴയിലും കുഴികളുണ്ട്. സമീപകാലത്തൊന്നും ദേശീയ പാത നവീകരണം നടത്താത്തതിനാല്‍ റോഡ് പൂര്‍ണ്ണമായുംതകര്‍ന്നു. റോഡ് തകര്‍ച്ച നഗരത്തില്‍ വന്‍ഗതാഗത കുരുക്കാണ് സൃഷ്ടിക്കുന്നത്.

RELATED STORIES

Share it
Top