നഗരത്തിലെ രണ്ടു ജങ്ഷനുകളില്‍ കൂടി ഇന്റര്‍ലോക്ക് ടൈല്‍ പാകി

ആലപ്പുഴ: നഗരത്തിലെ രണ്ടു ജങ്ഷനുകളിലെ ഇന്റര്‍ലോക്ക് ടൈല്‍ പാകല്‍ പൂര്‍ത്തിയായി. ചുടുകാട് ജങ്ഷന്‍ മുതല്‍ രക്തസാക്ഷി മണ്ഡപം വരെയും ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷനിലും സമീപമുള്ള ട്രാഫിക്  സിഗ്നലിന് സമീപം വരെയുള്ള ടൈലിടലാണ് പൂര്‍ത്തീകരിച്ചത്.   മന്ത്രി ജി സുധാകരന്‍ ഇരുസ്ഥലങ്ങളിലെയും ടൈല്‍ വിരിച്ച നടപ്പാതകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ദേശീയപാത 66 ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷന്‍ ട്രാഫിക് സിഗ്‌നല്‍ ജങ്ഷന്‍ കൂടി  ആയതിനാല്‍ വാഹനങ്ങള്‍ വന്ന് തിരിയുന്നതു മൂലം ഉപരിതലം നിരന്തരം മോശമാവുന്ന സ്ഥിതി ഒഴിവാക്കുന്നതിന് ഇന്റര്‍ലോക്ക് ടൈല്‍ ഇടാന്‍ തീരുമാനിക്കുകയായിരുന്നു. 25 ലക്ഷം രൂപയുടെ ഭരണാനുമതി ആണ്് ലഭിച്ചത്.  30 സെന്റീമീറ്റര്‍ കനത്തില്‍ ജിഎസ്ബി നിരത്തി അതിനുമുകളില്‍ 10 സെന്റീമീറ്റര്‍ കനത്തില്‍ മെറ്റല്‍  വിരിച്ച് ഇന്റര്‍ലോക്ക് ടൈല്‍ പാകിയാണ് പണി പൂര്‍ത്തീകരിച്ചത്.
ഏകദേശം 10,700 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.  വലിയ ചുടുകാട് ജങ്ഷന്‍ മുതല്‍ ചുടുകാട് സ്മൃതിമണ്ഡപത്തിന്റെ തെക്കേയറ്റം വരെ റോഡിന്റെ പടിഞ്ഞാറുഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും റോഡ് സുരക്ഷയ്ക്കും വേണ്ടി ഇന്റര്‍ലോക്ക് ടൈല്‍ പാകുന്നതിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പിന് നല്‍കിയിരുന്നു.
30 സെന്റീമീറ്റര്‍ കനത്തില്‍ ജി എസ് ബി നിരത്തി അതിനുമുകളില്‍ 10 സെന്റീമീറ്റര്‍ കനത്തില്‍ മെറ്റല്‍ വിരിച്ച് ഇന്റര്‍ലോക്ക് ടൈല്‍സ് പാകി ഏകദേശം  11,500 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട.്
ആലപ്പുഴ നഗരം ആധുനിക റോഡുകളാല്‍ സമ്പന്നമാക്കാന്‍ ഒരുങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിന് ജനങ്ങളുടെ സഹകരണമാണ് അത്യാവശ്യം. അനുമതിയില്ലാതെ നടപ്പാതയില്‍ കല്ലും കട്ടയും ഇറക്കി വയ്ക്കുന്നത് തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. അത്യാവശ്യഘട്ടത്തില്‍  ഇതിന് അനുമതി നല്‍കാന്‍ പിഡബ്ല്യൂഡി തയ്യാറുമാണ്. എന്നാല്‍ ആരും അതിന് തയ്യാറാവുന്നില്ല.  ആലപ്പുഴ നഗരത്തിലെ 21 പിഡബ്ല്യുഡി റോഡുകളുടെ നവീകരണത്തിനായി 272 കോടിയുടെ മെഗാപദ്ധതി കരാര്‍ നല്‍കിക്കഴിഞ്ഞു. ഒരു കിലോമീറ്ററിന് നാല് മുതല്‍  അഞ്ച് കോടിയാണ് ചെലവഴിക്കുന്നത്.
മല്‍സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് സജീവ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ മുകേഷ്, എ ഇ നിഹാല്‍, രാഷ്ടീയ കക്ഷി പ്രതിനിധികള്‍  സംസാരിച്ചു.

RELATED STORIES

Share it
Top