നഗരത്തിലെ ഭീമന്‍ കുഴികള്‍ അപകടഭീഷണിയുയര്‍ത്തുന്നു

വടക്കാഞ്ചേരി: നഗരത്തിലെ ഭീമന്‍ കുഴികള്‍ വാഹനങ്ങള്‍ക്കും യാത്രികര്‍ക്കും അപകടഭീഷണിയാവുന്നു. വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡിനടുത്താണ് റോഡില്‍ ഭീമന്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ത്യശൂരില്‍ നിന്ന് ഷൊര്‍ണ്ണൂരിലേക്കും തിരിച്ചും പോവുന്ന ബസ്സുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ കയറി കുഴികളുടെ ആഴവും പരപ്പുമെല്ലാം ദിനംപ്രതി കൂടുകയാണ്. നില്‍ക്കാതെ പെയ്യുന്ന മഴയില്‍ കുഴികളില്‍ നിറഞ്ഞ ചെളിവെള്ളം വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള കാല്‍നടയാത്രക്കാര്‍ക്കു മേല്‍ പതിക്കുന്നതും പതിവുകാഴ്ചയാണ്. അത്യധികം ശോച്യാവസ്ഥ നേരിടുന്ന ഈ റോഡിലൂടെ ദിനം പ്രതി അത്യാസന്ന നിലയിലുള്‍പ്പടെയുള്ള രോഗികളുമായി നിരവധി ആംബുലന്‍സുകളും കടന്നുപോവുന്നുണ്ട്.
കുഴികളില്‍ വെള്ളം നിറഞ്ഞ് കുഴിയുണ്ടെന്നറിയാതെ ബൈക്ക് യാത്രികര്‍ തെന്നി വീഴുന്ന സ്ഥിതിവിശേഷവുമുണ്ട്. ഇത്രയുമൊക്കെയായിട്ടും താല്‍കാലിക പരിഹാര നടപടികള്‍ പോലുമെടുക്കാത്ത അധികൃതരുടെ നിലപാടിനെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രധിഷേധം ശക്തമാണ്.

RELATED STORIES

Share it
Top