നഗരത്തിലെ ഗൗളികള്‍

ജീവിവര്‍ഗങ്ങള്‍ ചുറ്റുപാടുകള്‍ക്കനുസരിച്ച് അതിജീവനത്തിന്റെ മാര്‍ഗങ്ങള്‍ തേടുമെന്നു ജീവശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നു. പല തരം മാലിന്യങ്ങള്‍ കൊണ്ട് പൂരിതമായ ഗംഗാനദിയില്‍ ചില തരം മല്‍സ്യങ്ങളും ഡോള്‍ഫിനുകളും നിന്നു പിഴച്ചുപോരുന്നത് അതുകൊണ്ടാണ്.
ഗൗളികളും ഓന്തുകളും അതുപോലെ കുറ്റിക്കാടുകളില്‍ നിന്നു പുറത്തുവരുമ്പോള്‍ ശരീരശാസ്ത്രപരമായ ചില പരിണാമങ്ങള്‍ക്കു വിധേയമാവുന്നു. വന്‍ നഗരങ്ങളില്‍ അവയ്ക്കു ജീവിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്. അവയില്‍ ചിലത് പുതിയ സാഹചര്യങ്ങള്‍ തങ്ങള്‍ക്കു കൂടുതല്‍ അനുകൂലമാക്കുന്നതില്‍ മിടുക്കു കാണിക്കുന്നു. അതിനായി വലിയ ശാരീരിക മാറ്റങ്ങള്‍ക്കു തയ്യാറാവുന്നു. മറ്റു ചിലത് അത്യാവശ്യം വേണ്ട രൂപമാറ്റം വരുത്തി നിലനില്‍പ് ഉറപ്പുവരുത്തുന്നു.
ബംഗളൂരുവിലെ തിരക്കിനിടയില്‍ ഗൗളികളും സമാന ഗണത്തില്‍പ്പെട്ട ജീവികളും എങ്ങനെ ജീവിക്കുന്നുവെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ചില ഗവേഷകര്‍ പരിശോധിക്കുകയുണ്ടായി. നഗരവാസികളില്‍ ചിലതിനെ ഗവേഷണശാലയില്‍ നിരീക്ഷണവിധേയമാക്കി. അവയില്‍ പൊതുവില്‍ അക്രമം കൂട്ടുന്ന ഹോര്‍മോണിന്റെ അളവ് കുറവായിരുന്നു. പ്രധാന കാരണം, നഗരങ്ങളില്‍ താരതമ്യേന ഇടുങ്ങിയ ഇടങ്ങളില്‍ ധാരാളം ഗൗളികളുടെ കൂടെ കഴിയുമ്പോള്‍ കലഹം വേണ്ടെന്നു കരുതുന്നതുകൊണ്ടാവണമിത്. അത്തരം മറ്റു മാറ്റങ്ങളും അവയില്‍ കാണുന്നുണ്ട്.

RELATED STORIES

Share it
Top