നഗരത്തിന് ആവേശം പകര്‍ന്ന് പെണ്‍ സൈക്കിള്‍ മാരത്തണ്‍

ആലപ്പുഴ: പൊതുനിരത്തുകളും പൊതു ഇടങ്ങളും ഞങ്ങളുടേതുകൂടിയാണ് എന്ന അവകാശ പ്രഖ്യാപനവുമായി സ്‌കൂള്‍ കോളജ് വിദ്യാര്‍ഥിനികള്‍ സൈക്കിളില്‍ അണിനിരന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനോത്സവത്തിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ സംഘടിപ്പിച്ച പെണ്‍കുട്ടികളുടെ സൈക്കിള്‍ റാലിയാണ് ശ്രദ്ധേയമായത്. ആലപ്പുഴ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നിന്നാരംഭിച്ച മാരത്തണ്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ ടി മാത്യു ഫഌഗ ് ഓഫ്  ചെയ്തു. നഗരത്തിന്റെ പ്രധാന നിരത്തുകളിലൂടെ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചു നഗരചത്വരത്തില്‍ എത്തിയപ്പോള്‍ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് റാലിയെ സ്വീകരിച്ചു. കൂട്ടപ്പാട്ടുകളോടെയാണ് മാരത്തണ്‍ സമാപിച്ചത്. ആലപ്പുഴ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സംഘം  സഹായത്തിനായി മാരത്തണിനൊപ്പം സഞ്ചരിച്ചു.

RELATED STORIES

Share it
Top