നഗരം വെള്ളക്കെട്ടില്‍; ബസ് കയറാനാവാതെ യാത്രക്കാര്‍

കോഴിക്കോട്: നഗരത്തിലെ പ്രധാന ബസ്സ് കാത്തിരിപ്പുകേന്ദ്രങ്ങളില്‍ യാത്രക്കാര്‍ നില്‍ക്കേണ്ടത് ചെളിവെള്ളക്കെട്ടില്‍. പുതിയസ്റ്റാന്റിന് സമീപം ഇന്‍ഡോര്‍ സ്‌റ്റേഡിയം ബസ് സ്‌റ്റോപ്പ് മാനാഞ്ചിറ എല്‍ഐസി ബസ് സ്റ്റോപ്പ് എന്നിവിടങ്ങളില്‍ യാത്രക്കാര്‍ ബസ്സില്‍ കയറാനാവാത്ത അവസ്ഥയാണ്. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ക്ക് ഉപകരിക്കുന്ന സ്റ്റോപ് കൂടിയാണിവ. അതിവേഗത്തില്‍ എത്തുന്ന ബസ്സുകള്‍ കെട്ടികിടക്കുന്ന ചെളിവെള്ളം യാതൊരു ശ്രദ്ധയുമില്ലാതെ യാത്രക്കാരുടെ ദേഹത്ത് തെറിപ്പിക്കുന്നത് നിത്യകാഴ്ചയാണ്.
ബസ്സുകളിലേക്ക് നൂറുമീറ്റര്‍ ഓട്ടം നടത്തി കയറേണ്ടി വരുമ്പോഴും ഈ ചെളിവെള്ളത്തിലൂടെ വേണം. ‘ മഴക്കാല ഒരുക്കങ്ങള്‍’ മഴ വരുന്നതിനുമുമ്പെ തുടങ്ങണം. അതുണ്ടായിട്ടുമില്ല. ഓവുചാല്‍ നവീകരിക്കുന്നതും ഈ പെരുംമഴയത്തു തന്നെയാണ്. ശുചീകരിച്ചുകഴിഞ്ഞ മാവൂര്‍ റോഡിലെയും സ്‌റ്റേഡിയം ജങ്ഷനിലെയും വെള്ളക്കെട്ട് ഇപ്പോഴും തുടരുന്നു. ഇന്നലെ പെയ്ത പെരുംമഴയില്‍ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായിട്ടുണ്ട്.

RELATED STORIES

Share it
Top