നഗരം മുള്‍മുനയില്‍ നിന്നതു മണിക്കൂറുകള്‍

നഗരം മുള്‍മുനയില്‍ നിന്നതു മണിക്കൂറുകള്‍കൊച്ചി: സാഗര്‍ഭൂഷണ്‍ കപ്പലില്‍ പൊട്ടിത്തെറി ഉണ്ടായതിനെ തുടര്‍ന്ന് കൊച്ചി മുള്‍മുനയില്‍ നിന്നതു മണിക്കൂറുകളോളം. കപ്പല്‍ശാലയില്‍ സ്‌ഫോടനമുണ്ടായെന്ന വിവരം പുറത്തുവന്നതിനു ശേഷം പരിക്കേറ്റവരെ എത്തിച്ച എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു ജനങ്ങളുടെ ഒഴുക്കായിരുന്നു. കപ്പല്‍ശാലയുടെ ഗേ—റ്റിന് മുന്നില്‍ ആദ്യം ആളുകള്‍ ഓടിക്കൂടിയെങ്കിലും സുരക്ഷാ ജീവനക്കാര്‍ ആരെയും അകത്തേ—ക്കു കടത്തിവിട്ടില്ല. ആംബുലന്‍സില്‍ ആളുകളെ ആശുപത്രിയിലെത്തിച്ചതോടെ ജനങ്ങള്‍ കൂട്ടത്തോടെ അവിടെയും എത്തി. ആശങ്കകളുടെയും കണ്ണുനീരിന്റെയും നിമിഷങ്ങളായിരുന്നു പിന്നീട്. മൂന്നുപേര്‍ മരിച്ചെന്നാണ് ആദ്യം പുറത്തുവന്ന വിവരം. തുടര്‍ന്നു മരണസംഖ്യ അഞ്ചായി. അപ്പോഴും മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. അപകടത്തില്‍പ്പെട്ടവരുടെ പേരുകള്‍ മാറിമാറി പുറത്തുവന്നതോടെ ആശങ്കവര്‍ധിച്ചു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട സഞ്ജു, പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം ആശുപത്രിയില്‍ നിന്നും പുറത്തുവന്നതോടെ എല്ലാവരും എന്താണു സംഭവിച്ചതെന്നറിയാന്‍ സഞ്ജുവിനു ചുറ്റും ഓടിക്കൂടി. എന്നാല്‍, ഭയത്താലും വേദനയാലും സഞ്ജുവിന് ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. വലിയൊരു ശബ്ദം മാത്രം കേട്ടു. രക്ഷപ്പെെട്ടന്നു വിശ്വസിക്കാനാവുന്നില്ലെന്നു മാത്രം പറഞ്ഞു വേദന കടിച്ചമര്‍ത്തി സഞ്ജു പോയി. 10 വര്‍ഷമായി സഞ്ജു കപ്പല്‍ശാലയില്‍ ജോലി ചെയ്യുന്നു. മരിച്ച ആളുകളുടെ വിവരം പുറത്തെത്തിയതോടെ ആശുപത്രിയില്‍ ആദ്യം എത്തിയതു തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സി എസ് ഉണ്ണികൃഷ്ണന്റെ സഹോദരനാണ്.

RELATED STORIES

Share it
Top