നക്ഷത്രങ്ങളെ അറിയാന്‍ വാനനിരീക്ഷണ കേന്ദ്രത്തില്‍ പ്രത്യേക പ്രദര്‍ശനം തുടങ്ങി

കോഴിക്കോട്: പ്രപഞ്ച യാഥാര്‍ഥ്യങ്ങളുടെ വൈവിധ്യങ്ങളിലേക്ക് വാതില്‍ തുറക്കുന്ന പ്രദര്‍ശനത്തിന് കോഴിക്കോട് വാന നിരീക്ഷണ കേന്ദ്രത്തില്‍ തുടക്കമായി. 1000 ദശലക്ഷം സൂരയന്‍മാരിലേക്ക് എന്ന പേരിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്.
പേരില്‍ വ്യക്തമാക്കിയതുപോലെ സൗരയൂഥത്തിലെ കോടാനുകോടി നക്ഷത്രങ്ങളെ അടുത്തറിയാനുതകുന്ന തരത്തിലാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന പ്രദര്‍ശനം സജ്ജീകരിച്ചിരിക്കുന്നത്. വിവിധ നക്ഷത്രങ്ങളുടെ ജനനം, തമോഗര്‍ത്തങ്ങള്‍, ശ്യാമദ്രവ്യം തുടങ്ങി ഇന്ന് ലഭ്യമായ അറിവുകള്‍ കൃത്യതയോടെ ഈ പ്രദര്‍ശനത്തില്‍ അടുക്കിവെച്ചിരിക്കുന്നു.
പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് നയിക്കുന്ന 30 മിനുറ്റ് ദൈര്‍ഘ്യമുള്ള പ്രദര്‍ശനത്തില്‍ നക്ഷത്രരാശികളേയും പരിചയപ്പെടുത്തുന്നുണ്ട്. പ്ലാനിറ്റേറിയത്തില്‍ ആരംഭിച്ച ഈ പ്രത്യേക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ യു വി ജോസ് നിര്‍വഹിച്ചു.

RELATED STORIES

Share it
Top