നക്ബ 70ാം വാര്‍ഷികദിനം ഫലസ്തീനികള്‍ക്ക് മറ്റൊരു ദുരന്തത്തിന്റെ ഓര്‍മയായി

ജറുസലേം: നക്ബ ദിനാചരണത്തിന്റെ 70ാം വാര്‍ഷിക ദിനമായ ഇന്നലെ ഫലസ്തീനികള്‍ക്കു മറ്റൊരു ദുരന്തത്തിന്റെ ഓര്‍മ കൂടിയായി. തിങ്കളാഴ്ച നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ സംസ്‌കാരച്ചടങ്ങുകളില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു. 2014ലെ ഗസാ യുദ്ധത്തിനു ശേഷം നടന്ന ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു ഇസ്രായേല്‍ തിങ്കളാഴ്ച നടത്തിയത്.
കിഴക്കന്‍ ജറുസലേമിലും ഗസയിലും വെസ്റ്റ്ബാങ്കിലും നക്ബ ദിനം കറുത്ത ദിനമായാണ് ആചരിച്ചത്. കടകളെല്ലാം അടച്ചും പണിമുടക്കിയുമാണ് ചൊവ്വാഴ്ച ഫലസ്തീനികള്‍ ആചരിച്ചത്. രാജ്യത്ത് ദേശീയ ദുഃഖാചരണവും നടത്തി. സ്‌കൂളുകളും സര്‍വകലാശാലകളും ബാങ്കുകളും സ്വകാര്യ-പൊതു കച്ചവടസ്ഥാപനങ്ങളും പണിമുടക്കിന്റെ ഭാഗമായി അടഞ്ഞുകിടന്നു.
1948ല്‍ ഇസ്രായേല്‍ അധിനിവേശത്തിന്റെ ഫലമായി കൂട്ടപ്പലായനം ചെയ്യേണ്ടിവന്ന ദിനമാണ് ഫലസ്തീനികള്‍ “നക്ബ’ അഥവാ ദുരന്തദിനമായി ആചരിക്കുന്നത്. പതിനായിരങ്ങളെയാണ് അന്ന് ഇസ്രായേല്‍ അവരുടെ ജന്മനാട്ടില്‍ നിന്നു പുറത്താക്കിയത്.

RELATED STORIES

Share it
Top