ധ്യ വയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്

മമട്ടാഞ്ചേരി: ഫോര്‍ട്ട്‌കോച്ചി തുരുത്തി സ്വദേശി ഹസ്സനെ കമാലക്കടവില്‍ കൊച്ചിന്‍ പോര്‍ട്ടിന്റെ അധീനതയിലുള്ള ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്‌സിനുള്ളിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വിവരം. സംഭവത്തില്‍ മൂന്നുപേരെ ഫോര്‍ട്ട്‌കൊച്ചി പോലിസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹസ്സനെ വാട്ടര്‍ ടാങ്കിനുള്ളില്‍ മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മീന്‍ വില്‍പ്പനക്കാരനായ ഹസ്സന്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചിലരുമായി വഴക്കുണ്ടായതായി പറയുന്നു. ഹസ്സന്റെ കഴുത്തിലും നടുഭാഗത്തും മുറിവുള്ളതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍  ദുരൂഹതയുള്ളതായി അന്നേ സംശയമുയര്‍ന്നിരുന്നു. സംശയമുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികള്‍ വലയിലായതെന്നാണ് വിവരം.

RELATED STORIES

Share it
Top