ധൂമന്താസന്‍(ഉലകംചുറ്റല്‍ ആസനം): മോദിയെ ട്രോളി ബിബിസിയുടെ കാര്‍ട്ടൂണ്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് ട്വിറ്ററില്‍ യോഗ ചെയ്യുന്ന ദൃശ്യങ്ങല്‍ പങ്കുവച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ബിബിസി. ധൂമന്താസന്‍ എന്ന പേരിലെ കാര്‍ട്ടൂണാണ് വൈറലായിരിക്കുന്നത്. വ്യായാമ വേഷത്തില്‍ ഭൂമിക്കുചുറ്റും മോദി നടക്കുന്നതിന്റെ കാര്‍ട്ടൂണാണ് ബിബിസി ന്യൂസ് ഹിന്ദി അവരുടെ ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ചത്. ഈ ദിവസത്തെ കാര്‍ട്ടൂണ്‍ എന്നപേരിലാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. പങ്കുവച്ച കാര്‍ട്ടൂണ്‍ മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.'ധൂമന്താസന്‍' (ഉലകംചുറ്റല്‍ ആസനം) എന്നാണ് ബിബിസി ഈ കാര്‍ട്ടൂണിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. സൗരയൂഥത്തില്‍ ഭൂമിക്കു പുറമേ മോദി നടക്കുന്നതായാണ് ചിത്രത്തിലുള്ളത്. മോദിയുടെ വിദേശ സഞ്ചാരത്തെയാണ് ചാനല്‍ പരിഹസിക്കുന്നത്.

RELATED STORIES

Share it
Top