ധീരനായകന്റെ മികവിനുള്ള അംഗീകാരം; ലൂക്കാ മോഡ്രിച്ചിന് ഗോള്‍ഡന്‍ ബോള്‍ലോകഫുട്‌ബോളിലെ അദ്ഭുത കൂട്ടമാണ് ക്രൊയേഷ്യന്‍ ടീം.ആ അദ്ഭുതകൂട്ടത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ലോകകപ്പ് തേരോട്ടത്തിന്റെ ശില്‍പിയാരെന്ന ചോദ്യത്തിന് ഇനി ഒരുത്തരം,ലൂക്ക മോഡ്രിച്ച്.ലോകം അവന്റെ മികവിന് മുന്നില്‍ ഗോള്‍ഡന്‍ ബോള്‍ നല്‍കി തലകുനിച്ചിരിക്കുന്നു. പാതിവഴിയില്‍ വീണ റൊണാള്‍ഡോ-മെസ്സി ഇതിഹാസങ്ങള്‍ക്കു സാധിക്കാത്തത് അവന്‍ നേടി.
കാല്‍പ്പന്തുകളിയെന്നാല്‍ ഒത്തൊരുമയുടെ കളിയാണെന്ന് കളത്തില്‍ തെളിയിച്ചവരാണ് ക്രൊയേഷ്യന്‍ ടീം.ഫുട്‌ബോള്‍ പാരമ്പര്യത്തിനാലും അവകാശവാദങ്ങളാലും സംപൂജ്യരായിരുന്ന ക്രൊയേഷ്യ ഇന്ന് കാല്‍പ്പന്തു ലോകത്തിന്റെ അമരത്തു നില്‍ക്കുന്നു.ഓരോ മല്‍സരങ്ങളും പടവെട്ടി മുന്നേറിയ ആ ശക്തിയെ മുന്നില്‍ നിന്നു നയിക്കുന്നൊരു നാവികനുണ്ട് ലൂക്ക മോഡ്രിച്ച്.എതിരാളിയുടെ മൈതാനത്തെ കടന്നാക്രമണത്തിലും ഒളിച്ചു വെച്ച ചതിക്കുഴികളിലും മോഡ്രിച്ച് ക്രൊയേഷ്യയെ അതിജീവിപ്പിച്ചു.നഷ്ടപ്പെടാന്‍ ഒന്നുമില്ലന്നും നേടാന്‍ ഒരുപാടുണ്ടന്നും ആ നായകന്‍ തന്റെ ടീമിനെ പഠിപ്പിച്ചു.നായകന്റെ ആത്മവീര്യത്തിനു മുന്നില്‍ ആ ചെമ്പന്‍ പട ഒന്നിച്ചു നിന്നു ഒരേ സ്വപ്‌നവമായി.ലോകകപ്പ്.
ക്രോട്ടു നിരയുടെ മാന്ത്രികനാണ് ലൂക്ക മോഡ്രിച്ച്.എതിരാളിയുടെ വിജയം കൈപ്പാടകലെ നില്‍ക്കുമ്പോഴും പൊരുതി വിജയമെടുക്കുന്നവന്‍. തോല്‍വിയെന്തന്നറിയാതെ ടീമിനെ ഫൈനല്‍ വരയെത്തിച്ചതില്‍ മുഖ്യപങ്കും മോഡ്രിച്ചിനാണ്.
റഷ്യന്‍ മൈതാനത്തെ ഏറ്റവും വലിയ ഓട്ടക്കാരനാണ് മധ്യനിരതാരമായ മോഡ്രിച്ച്.കീരീട പ്രതീക്ഷകളുമായി റഷ്യന്‍ മൈതാനത്ത് മോഡ്രിച്ച് ഇതുവരെ ഓടിതീര്‍ത്തത് 63 കിലോമീറ്ററാണ്.താരം ചിലവഴിച്ചതാകട്ടെ 604 മിനിറ്റുകളും.രണ്ടു ഗോളുകള്‍ നേടിയ താരം അത്ര തന്നെ ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു .
അര്‍ഹിച്ച നേട്ടമാണ് മോഡ്രിച്ചിന് ഗോള്‍ഡന്‍ ബോള്‍.റഷ്യന്‍ ലോകകപ്പിലെ കഠിനാധ്വാനി.തോല്‍വിയുടെ വക്കത്തു നില്‍ക്കുമ്പോഴും മോഡ്രിച്ച് തന്റെ പ്രകടനത്തിലൂടെ മല്‍സരത്തിലൂടെ ക്രോട്ടിനെ തിരിച്ചു കൊണ്ടുവന്നു.ലോകകപ്പ് മല്‍സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ്് എല്ലാ ലോകകപ്പിലും വന്നു മടങ്ങുന്ന കാഴ്ചക്കാരുടെ കൂട്ടത്തിലാണ് ക്രൊയേഷ്യയെ ആരാധകര്‍ പോലും കരുതിയിരുന്നത്.എന്നാല്‍ പ്രതീക്ഷകളേക്കാള്‍ അവര്‍ക്കെല്ലാം മോഡ്രിച്ച് സമ്മോഹനമായ ക്രൊയേഷ്യന്‍ ടീമിന്റെ തേരോട്ടത്തിലൂടെ ഈ ചെമ്പന്‍ മുടിക്കാരന്‍ സമ്മാനിച്ചത് അല്‍ഭുതമാണ്.
കേവലം കാറ്റു നിറച്ച പന്തല്ല  മറിച്ച് ഒരു രാജ്യത്തിന്റെ സ്വപ്‌നങ്ങളാലും പ്രതീക്ഷകളാലും തുന്നിയ ആവേശമാണ് തന്റെ കാലുകളിലെന്ന് മോഡ്രിച്ചിന് അറിയാം.അതിനാല്‍ അവന്‍ ഓടി ക്രൊയേഷ്യന്‍ ജനതയുടേ സ്വപനങ്ങളേയും കൊണ്ട്.ദുരിതങ്ങളുടെ പടുകുഴിയില്‍ നിന്നാണ് മോഡ്രിച്ച് ലോകഫുട്‌ബോളിന്റെ തലപ്പത്തേക്ക് ഉയര്‍ന്നു വന്നത്.ചെറുപ്പത്തില്‍ സൊവിയറ്റ് യൂനിയന്റെ പതനത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കലാപമാണ് മോഡ്രിച്ചിന് സംഭവിച്ച ദുരിതങ്ങള്‍ക്കെല്ലാം പിന്നില്‍.യുദ്ധകെടുതികളുടെ പോര്‍മുഖത്തുനിന്നും ബാല്യം മുഴുവന്‍ യൂഗോസ്ലോവാക്കിയിലെ അഭയാര്‍ഥികാംപില്‍ നരകതുല്യമായ ജീവിതം.യുദ്ധത്തിന്റെ ആ ഭീകരമുഖത്തും അവന്‍ ഉറങ്ങി ചെളിപുരണ്ട ഒരു പന്തും ചേര്‍ത്തു പിടിച്ച്.ചെറുപ്പത്തില്‍ തന്നെ മുത്തച്ഛന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങേണ്ടി വന്ന മോഡ്രിച്ച് ആ കൈകളാല്‍ ഇന്ന് ഏറ്റുവാങ്ങുന്നത് ലോകകായിക പ്രേമികളുടെ സ്വപ്‌നമായ ഗോള്‍ഡന്‍ ബോളാണ്.യാതനകള്‍ക്കു പകരമായി കാലം അവനായി കാത്തുവെച്ച കാവ്യനീതി.

RELATED STORIES

Share it
Top