ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ അഖിലിന് ആദരംപത്തനംതിട്ട: രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള ജീവന്‍ രക്ഷാപഥക്  അവാര്‍ഡ് നേടിയ അഖില്‍ കെ ഷിബുവിനെ ജില്ലാ വികസന സമിതി യോഗം ആദരിച്ചു. രാജു ഏബ്രഹാം എംഎല്‍എ അഖിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അവാര്‍ഡ് തുകയായ 40,000 രൂപയുടെ ചെക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 9000 രൂപയുടെ ഡിഡിയും രാജു ഏബ്രഹാം എംഎല്‍എ അഖിലിന് സമ്മാനിച്ചു. എഡിഎം അനു എസ് നായര്‍ ആശംസാപത്രം വായിച്ചു. തിരുവല്ല സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കമലാസനന്‍ കാര്യാട്ട് പങ്കെടുത്തു. 2015 ഡിസംബര്‍ 23ന് പമ്പാ നദിയില്‍ മുങ്ങിതാണ ഹരി നാരായണന്‍ എന്ന ശബരിമല തീര്‍ഥാടകനെ സാഹസികമായി രക്ഷപ്പെടുത്തിയതാണ് അഖിലിനെ ജീവന്‍ രക്ഷാ പഥകിന് അര്‍ഹനാക്കിയത്. റാന്നി താലൂക്കില്‍ മുണ്ടപ്പുഴ മുറിയില്‍ കല്ലൂപ്പറമ്പില്‍ വീട്ടില്‍ കെ ഐ ഷിബുവിന്റെയും അന്‍സുവിന്റെയും മകനാണ് അഖില്‍. റാന്നി എംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍  വിദ്യാര്‍ഥിയാണ്.

RELATED STORIES

Share it
Top